എൻ. പ്രശാന്ത്

​പ്രശാന്തിനെതിരായ പരാതി പരിശോധിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട്​ മാധ്യമപ്രവർത്തകയോട്​ ഉദ്യോഗസ്ഥൻ സഭ്യമല്ലാത്തരീതിയിൽ പെരുമാറി എന്നൊരു പരാതി കിട്ടിയിട്ടുണ്ടെന്നും അക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്​.​െഎ.എൻ.സി എം.ഡി എൻ. പ്രശാന്തിനെതിരായ പരാതിയെക്കുറിച്ചാണ്​​ വികസന മുന്നേറ്റയാത്ര സമാപന ചടങ്ങി​െൻറ ഉദ്​ഘാടനത്തിൽ മുഖ്യമന്ത്രി പരാമർശിച്ചത്​.

കെ.എസ്​.​െഎ.എൻ.സി അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ ആശ്ചര്യകരമായ എം.ഒ.യു സംബന്ധിച്ചും ചീഫ്​ സെക്രട്ടറി ടി.കെ. ജോസ്​ ​അന്വേഷിക്കുകയാണ്​. അതി​െൻറ തുടർച്ചയായാണ്​ മാധ്യമപ്രവർത്തകയുടെ പരാതി സംബന്ധിച്ച്​ പരിശോധിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതികരണം തേടിയ മാധ്യമ പ്രവർത്തകയോട്​ അശ്ലീലം കലർത്തി പ്രതികരിച്ചതിനെ തുടർന്നാണ് കെ.എസ്​.ഐ.എൻ.സി എം.ഡി എൻ. പ്രശാന്ത് വിവാദത്തിലായത്. അമേരിക്കൻ കമ്പനിയായ​ ഇ.എം.സി.സിയുമായി കേരള ഷിപ്പിങ്​ ആൻഡ്​ ഇൻലാൻഡ്​ നാവിഗേഷൻ കോർപറേഷൻ (കെ.എസ്​.ഐ.എൻ.സി) ധാരണാപത്രം ഒപ്പിട്ടതുമായുള്ള വിവാദം കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. സർക്കാർ അറിയാതെയാണ്​ ധാരണാപത്രം ഒപ്പിട്ടതെന്ന്​ മന്ത്രിമാർ തന്നെ വിശദീകരിക്കുകയുണ്ടായി. ഈ വിവാദത്തിൽ കെ.എസ്​.ഐ.എൻ.സി എം.ഡി എന്ന നിലയിൽ എൻ. പ്രശാന്തിന്‍റെ പ്രതികരണം തേടിയാണ്​ മാധ്യമ പ്രവർത്തക അദ്ദേഹവുമായി ബന്ധപ്പെടുന്നത്​. സംസാരിക്കാൻ അനുവാദം ചോദിച്ച് മാധ്യമപ്രവർത്തക അയച്ച​ വാട്​സാപ്പ്​ മെസേജുകൾക്ക്​ അശ്ലീലം കലർന്ന സ്റ്റിക്കറുകളുമായാണ്​ എൻ. പ്രശാന്ത്​ പ്രതികരിച്ചത്​.

എന്നാൽ പ്രശാന്തിൻെറ രക്ഷക്കായി ഭാര്യ ലക്ഷമി പ്രശാന്ത്​ ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകയോട്​ പ്രതികരിച്ചത്​ താനാണെന്നും പ്രശാന്തിനെ മാധ്യമങ്ങളോട്​ പ്രതികരിക്കുന്നതിൽ നിന്ന്​ തൽകാലം മാറ്റിനിർത്തുകയായിരുന്നു ശ്രമമെന്നും അവകാശപ്പെട്ടുകൊണ്ടായിരുന്നു ഭാര്യയുടെ കുറിപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.