തിരുവനന്തപുരം: മുൻ എം.പി പി.കെ. ബിജുവിെൻറ ഭാര്യ കേരള സർവകലാശാലയിൽ അസിസ്റ്റൻറ് പ്രഫസർ നിയമനം ലഭിക്കാൻ സമർപ്പിച്ച ഗവേഷണ പ്രബന്ധങ്ങൾ ഡേറ്റ തട്ടിപ്പ് നടത്തി തയാറാക്കിയതാണെന്ന് ഗവർണർക്ക് പരാതി. തട്ടിപ്പിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും അധ്യാപകനിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രേഖകൾ സഹിതം സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്കും യു.ജി.സി ചെയർമാനും കേരള സർവകലാശാല വി.സിക്കും പരാതി നൽകിയത്.
കേരള സർവകലാശാല ബയോകെമിസ്ട്രി പഠനവിഭാഗത്തിലാണ് നിയമനം നൽകിയത്. 2013ൽ സംവരണ തസ്തികയിലേക്ക് നടന്ന നിയമനത്തിന് 18 അപേക്ഷകർ മാത്രം ഉണ്ടായിരുന്നിട്ടും പി.കെ ബിജുവിെൻറ ഭാര്യ നിയമനത്തിന് അർഹയായില്ല. എന്നാൽ, 2020ൽ അപേക്ഷിച്ച 140ഒാളം പേരിൽനിന്ന് ഒാപൺ തസ്തികയിൽ ഒന്നാം റാങ്ക് നൽകിയാണ് ഇവരെ നിയമിച്ചത്. ഉയർന്ന യോഗ്യതയുള്ളവരെ കൂട്ടത്തോടെ ഒഴിവാക്കിയാണ് നിയമനം നൽകിയതെന്ന് ആരോപണം ഉയർന്നിരുന്നു. അപേക്ഷയോടൊപ്പം സമർപ്പിച്ച വിവാദ ഗവേഷണ പ്രബന്ധങ്ങൾക്ക് ലഭിച്ച മാർക്കിെൻറകൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നൽകിയതെന്നും പരാതിയിൽ പറയുന്നു.
അന്തർദേശീയതലത്തിൽ പ്രസിദ്ധമായ പബ്പീർ (Pubpeer) വെബ്സൈറ്റാണ് ഡേറ്റയിലെ സമാനത കണ്ടെത്തിയതെന്ന് ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു. േഡറ്റ തട്ടിപ്പ് നടത്തിയയാളെ യൂനിവേഴ്സിറ്റി അധ്യാപികയായി നിയമിക്കുന്നത് സർവകലാശാലയുടെ യശസ്സിനെ കളങ്കപ്പെടുത്തുമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും അധ്യാപക നിയമനം റദ്ദാക്കണമെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
അധികാരകേന്ദ്രങ്ങളിൽ ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ഡേറ്റ തട്ടിപ്പ് പരിശോധിക്കാൻ ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദഗ്ധരെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രബന്ധങ്ങളിൽ പകർത്തിയെഴുത്ത് നടത്തുന്നത് സംബന്ധിച്ച പരാതികൾ നിരവധിയുണ്ടാകാറുണ്ടെങ്കിലും ഡേറ്റ തട്ടിപ്പു നടത്തി നിയമനം നേടിയ സംഭവം കേരളത്തിൽ ആദ്യമാണെന്നും പരാതിക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.