ഫേസ്ബുക്ക് വഴി വിദ്വേഷ പ്രചാരണം: സന്ദീപ് വാര്യർക്കെതിരെ പരാതി

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ഫേസ്ബുക്ക് കുറിപ്പിട്ട ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പരാതി. എ.ഐ.വൈ.എഫ്‌ സംസ്ഥാന പ്രസിഡന്റ് എൻ.അരുണാണ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്.

കേരള സമൂഹത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കുക, മുസ്ലിം സമുദായത്തിൽ വിശ്വസിക്കുന്ന ജനങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്നീ ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയാണ് ഈ പ്രചാരണം നടത്തിയിട്ടുള്ളത്. കേരളത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കടുത്ത ശിക്ഷക്ക് അർഹമായ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളതെന്നും പരാതിയിൽ എ.ഐ.വൈ.എഫ്‌ ചൂണ്ടിക്കാട്ടി. സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട് അടക്കമാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന് നേരത്തെ പത്തനംതിട്ടയിൽ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് പ്രൊഫൈൽ പൊലീസ് നിരീക്ഷിച്ച് വരികയാണ്.

Tags:    
News Summary - Complaint against Sandeep Warrier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.