ഭാര്യയെയും കുഞ്ഞിനെയും കാമുകനും സംഘവും തട്ടിക്കൊണ്ടുപോയെന്ന് പരാതി

തിരുവല്ല: ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന 23കാരിയെയും കുഞ്ഞിനെയും കാറിലെത്തിയ കാമുകനും സംഘവും തട്ടിക്കൊണ്ടുപോയി. തിരുമൂലപുരം ജങ്ഷന് സമീപം ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം.

തിരുമൂലപുരത്ത് തട്ടുകടയിൽനിന്നും ആഹാരം കഴിച്ചശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു 23കാരിയും ഭർത്താവും. ഇതിനിടയിലാണ് കാമുകനടക്കം നാലംഗ സംഘം കാറിലെത്തിയത്. ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം ഭാര്യയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കടത്തികൊണ്ട് പോയെന്നാണ് പരാതി.

ഭർത്താവ് സന്ദീപ് സന്തോഷ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. പരാതിയിൽ ചെങ്ങന്നൂർ സ്വദേശിയായ പ്രിന്റോ പ്രസാദിനെതിരെ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Complaint that his wife and child were kidnapped by boyfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.