എം.ജി സര്‍വകലാശാലയില്‍ തെരുവുനായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയെന്ന് പരാതി

അതിരമ്പുഴ: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അലഞ്ഞുനടന്ന നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയതായി പരാതി. പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ആരോ’ എന്ന മൃഗസംരക്ഷണ സംഘടനയാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സര്‍വകലാശാല അധികൃതരുടെ അറിവോടെയാണ് പത്തിലധികം നായ്ക്കളെ കൊന്നുതള്ളിയതെന്ന് പരാതിയിൽ പറയുന്നു.

സര്‍വകലാശാലയിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാർഥികളുമാണ് കാമ്പസിനകത്തുള്ള നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി വന്നിരുന്നത്. ഒരാഴ്ചയായി നായ്ക്കളെ ഓരോന്നായി കാണാതായി വന്നതോടെ അധ്യാപകരും വിദ്യാർഥികളും സംഘടനയുമായി ബന്ധപ്പെട്ടു. നായ്ക്കളെ കുഴിച്ചിട്ട സ്ഥലം വിദ്യാർഥികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം പരിശോധിക്കണമെന്നും നായ്ക്കളുടെ ജഡം എടുത്ത് പോസ്റ്റ്മാര്‍ട്ടം നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, കാമ്പസില്‍ തെരുവുനായ് ശല്യം രൂക്ഷമാണെന്നും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗം അധ്യാപകര്‍ രംഗത്തെത്തി.കഴിഞ്ഞ ദിവസം സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ വിദ്യാർഥി തെരുവുനായെ കണ്ട് ഓടിയതിനെ തുടര്‍ന്ന് വീണ് പരിക്ക് പറ്റിയിരുന്നു. പ്രശ്‌നം ഗുരുതരമായതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിനെ ഉള്‍പ്പെടുത്തി വ്യാഴാഴ്ച സര്‍വകലാശാലയില്‍ യോഗം ചേരുന്നുണ്ട്.

Tags:    
News Summary - Complaint that stray dogs were killed and buried In the M.G University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.