തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ എ.കെ.ജി സെൻററിൽ ദേശീയ പതാക ഉയർത്തിയത് ദേശീയപതാകയെ അവഹേളിക്കുന്ന തരത്തിലാണെന്നും ഫ്ലാഗ് കോഡിെൻറ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. നിയമവിദ്യാർഥി അജ്മൽ കരുനാഗപ്പള്ളിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ദേശീയപതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുതെന്നിരിക്കെ, ഇതിെൻറ ലംഘനമാണുണ്ടായത്. സി.പി.എമ്മിനെതിരെ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ദേശീയപതാക തലകീഴായി ഉയർത്തിയതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ സി.പി.എമ്മുകാരുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് എ.കെ.ജി സെൻററിൽ പതാക ഉയർത്തിയവർക്കെതിരെയും കേസെടുക്കണമെന്ന പരാതി പൊലീസ് ആസ്ഥാനത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.