കാക്കനാട്: ഓണക്കോടിക്കൊപ്പം അനധികൃതമായി പണം വിതരണം ചെയ്ത തൃക്കാക്കര നഗരസഭ അധ്യക്ഷയുടെ നടപടി വിവാദമാകുന്നു. ഇത് സംബന്ധിച്ച് തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെതിരെ നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
അതേസമയം, പണം നൽകിയിട്ടില്ലെന്ന് അജിത തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. ചില കൗൺസിലർമാർ ബോധപൂർവം തന്നെ വേട്ടയാടുകയാണ്. ജനറൽ സീറ്റിൽ ഒരു പട്ടികജാതിക്കാരിയിരുന്നു ഭരിക്കുന്നതിൽ അസഹിഷ്ണുതയുള്ള ചിലർ തന്നെ നിരന്തരം വേട്ടയാടുകയാണ്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്നും അജിത പറഞ്ഞു.
ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് 10,000 രൂപ വീതം അനധികൃതമായി കൗൺസിലർമാർക്ക് നൽകി എന്നാരോപിച്ചാണ് പ്രതിപക്ഷം രംഗത്തെിയിരിക്കുന്നത്.നഗരസഭയിൽ പ്രതിപക്ഷമായ എൽ.ഡി.എഫിലെ 17 കൗൺസിലർമാരും സ്വതന്ത്ര്യ കൗൺസിലറായ പി.സി. മനൂപും സംയുക്തമായാണ് പരാതി നൽകിയത്. അഴിമതിയിലൂടെ ലഭിച്ച പണമാണിെതന്നാണ് എൽ.ഡി.എഫിെൻറ വാദം.
കഴിഞ്ഞ ദിവസം നടന്ന ജനകീയാസൂത്രണത്തിെൻറ രജതജൂബിലി ചടങ്ങിനിടെ കൗൺസിലർമാരെ കാബിനിലേക്ക് വിളിച്ചു വരുത്തിയ ചെയർപേഴ്സൺ 15 ഓണക്കോടികളും പണമടങ്ങിയ ഒട്ടിച്ച പോസ്റ്റൽ കവറും നൽകുകയായിരുെന്നന്ന് പരാതിയിൽ പറയുന്നു.ഓണാഘോഷത്തിെൻറ നോട്ടീസ് ആണെന്ന് കരുതി വാങ്ങിയ കവറിൽ പണമാണെന്ന് മനസ്സിലായതോടെ ഇത് അധ്യക്ഷക്ക് മടക്കി നൽകിയതായി കൗൺസിലർമാർ വ്യക്തമാക്കി.
നഗരസഭയിൽ നടന്ന വൻ അഴിമതിക്ക് പകരം ലഭിച്ച കമീഷൻ തുകയിൽനിന്നാണ് പണം വിതരണം ചെയ്തതെന്ന് കരുതുന്നതായി കൗൺസിലർമാർ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബുവിെൻറ നേതൃത്വത്തിലാണ് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. യു.ഡി.എഫിലെ ഏതാനും കൗൺസിലർമാരും ഇത്തരത്തിൽ പണമടങ്ങിയ കവർ തിരികെ നൽകിയതായാണ് വിവരം.
അതേസമയം, സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടോ എന്ന് പാർട്ടി അന്വേഷിക്കുമെന്ന് പി.ടി തോമസ് എം.എൽ.എ പറഞ്ഞു. വിജിലൻസ് അന്വേഷണം നടക്കുകയാണെങ്കിൽ അത് പൂർത്തിയാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.