പീഡനപരാതി നൽകിയ യുവതിയെ എം.​സി. ജോ​സ​ഫൈ​ൻ പൊതുസ്ഥലത്തുവെച്ച് അപമാനിച്ചെന്ന്

കോഴിക്കോട്: വിവാദത്തെ തുടർന്ന് രാ​ജി​വെ​ച്ച വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ എം.​സി. ജോ​സ​ഫൈ​നെതിരെ പരാതിയുമായി മറ്റൊരു യുവതി. ജോ​സ​ഫൈ​ൻ പൊതുസ്ഥലത്തുവെച്ച് അപമാനിച്ചെന്നാണ് വയനാട് സ്വദേശിനി ഷൈനിയുടെ പരാതി. പരാതി പറയാൻ പോയ തന്നോട് ജോ​സ​ഫൈ​ൻ മോശമായി പെരുമാറിയെന്നാണ് ആരോപണം.

2018ൽ ഭർത്താവും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് മർദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും സ്വത്ത് തട്ടിയെടുത്തുവെന്നും ചൂണ്ടിക്കാട്ടി വനിതാ കമീഷന് ഷൈനി പരാതി നൽകിയിരുന്നു. അദാലത്ത് വേളയിൽ പരാതിക്കാരിയെ കേൾക്കുന്നതിന് പകരം സി.പി.എം പ്രവർത്തകനും സർക്കാർ ജീവനക്കാരനുമായ ഭർത്താവിന്‍റെ പരാതിയാണ് വനിതാ കമീഷൻ ആദ്യം കേട്ടത്.

പരാതിക്കാരി താനാണെന്നും എന്നോട് ആദ്യം വിവരങ്ങൾ ആരായണമെന്നും ജോസഫൈനോട് ആവശ്യപ്പെട്ടപ്പോൾ മേശയിൽ ശക്തിയായി ഇടിച്ച അധ്യക്ഷ മിണ്ടാതിരിക്കൂവെന്ന് പറഞ്ഞ് തട്ടിക്കയറിയെന്നും യുവതി പറയുന്നു. ആളുകളുടെ മുമ്പിൽവെച്ച് അധ്യക്ഷ അപമാനിക്കുകയാണ് ചെയ്തതെന്ന് ഷൈനി പറഞ്ഞു.

ഈ സംഭവത്തിന്‍റെ ആഘാതത്തിൽ നിന്ന് താൻ ഇതുവരെ മോചിതയായിട്ടില്ല. വനിതാ കമീഷൻ കാരണം വലിയ മാനസിക പീഡനമാണ് താൻ അനുഭവിച്ചത്. കുടുംബ ജീവിതം തകർന്നു. ഇപ്പോഴും നീതി കിട്ടാതെയാണ് താൻ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതെന്നും ഷൈനി മീഡിയവണിനോട് പറഞ്ഞു.

ചാനൽ അഭിമുഖത്തിൽവെച്ച് പ​രാ​തി​ക്കാ​രി​യോ​ട്​ മോ​ശ​മാ​യി പ്ര​തി​ക​രി​ച്ച സം​ഭ​വം വിവാദമായതോടെയാണ് സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കൂടിയായ എം.​സി. ജോ​സ​ഫൈ​ൻ വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​പ​ദ​വി​ രാ​ജി​വെ​ച്ചത്. ചാ​ന​ൽ പ​രി​പാ​ടി​യി​ലേ​ക്ക്​ വി​ളി​ച്ച യു​വ​തി, പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ അ​റി​യി​ച്ച​പ്പോ​ൾ 'എ​ന്നാ പി​ന്നെ അ​നു​ഭ​വി​ച്ചോ' എ​ന്ന ധാ​ർ​ഷ്​​ട്യം നി​റ​ഞ്ഞ മ​റു​പ​ടി​യാ​ണ്​ ജോ​സ​ഫൈ​നെ കു​ടു​ക്കി​യ​ത്. ​

സ്​​ത്രീ​ക​ൾ ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ക​ത്തി​നി​ൽ​ക്കെ​യാ​യി​രു​ന്നു വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ അ​നു​ചി​ത മ​റു​പ​ടി എ​ന്ന​തും വി​ഷ​യ​ത്തെ ആ​ളി​ക്ക​ത്തി​ച്ചു. നേ​ര​േ​ത്ത​യും ജോ​സ​​ഫൈ​ന്‍റെ ധി​ക്കാ​രം നി​റ​ഞ്ഞ പെ​രു​മാ​റ്റ​ത്തി​ൽ​ സി.​പി.​എം നേ​തൃ​ത്വ​ത്തി​ന്​ പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു.

സ്​​ത്രീ​ധ​ന പീ​ഡ​ന ആ​ത്മ​ഹ​ത്യ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി.​പി.​എ​മ്മും ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളും ശ​ക്​​ത​മാ​യ പ്ര​ചാ​ര​ണ​ പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്യാ​നി​രി​ക്കെ വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​യി​ൽ ​നി​ന്നു​ണ്ടാ​യ ​പെ​രു​മാ​റ്റം വലിയ തിരിച്ചടിയായി. കോൺഗ്രസ് അടക്കം പ്ര​തി​പ​ക്ഷ കക്ഷികൾ അ​ധ്യ​ക്ഷക്കും സി.പി.എമ്മിനും എതിരെ രംഗത്തുവന്നിരുന്നു.

Tags:    
News Summary - Complaints against MC Josephine; The young woman was insulted in public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.