തിരുവനന്തപുരം: പഞ്ചായത്തുകളും നഗരസഭകളും കെട്ടിടങ്ങൾക്കുള്ള വസ്തുനികുതിയുടെയും വാടകയുടെയും കുടിശ്ശിക കൂട്ടുപലിശ നിരക്കിൽ ഈടാക്കുന്നത് സർക്കാർ ഒഴിവാക്കി. ക്രമപ്പലിശ മാത്രം ഈടാക്കാൻ തദ്ദേശ വകുപ്പ് ഉത്തരവിറക്കി.
ഇതോടെ വർഷങ്ങളായി വാടക, വസ്തുനികുതി കുടിശ്ശികയുള്ളവർക്ക് അടയ്ക്കേണ്ട തുകയിൽ കുറവുവരും. 80 ചതുരശ്ര മീറ്റർ (862 ചതുരശ്ര അടി) വരെയുള്ള സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടുകൾക്ക് 2024-25 വരെയുള്ള വസ്തുനികുതിക്ക് പിഴപ്പലിശയും ഒഴിവാക്കി. നികുതി കുടിശ്ശിക മാത്രം അടച്ചാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.