കെട്ടിട നിർമാണങ്ങൾക്കു കോമ്പൗണ്ടിങ് നിരക്ക് : കോഴിക്കോട് നഗരസഭക്ക് 1.79 കോടി രൂപ നഷ്ടപ്പെട്ടുവെന്ന് എ.ജി

കോഴിക്കോട് : കെട്ടിട നിർമാണങ്ങൾക്കു കോമ്പൗണ്ടിങ് നിരക്ക് പിരിച്ചെടുക്കുന്നതിൽ കോഴിക്കോട് നഗരസഭ ഗുരുതര വീഴ്ചവരുത്തിയെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) റിപ്പോർട്ട്. 2020-23 കാലയളവിൽ നഗരസഭക്ക് 1.79 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് എ.ജിയുടെ പരിശോധനയിലെ കണ്ടെത്തിൽ. പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു കണ്ടെത്തിയ അനധിക്യത കെട്ടിട നിർമാണങ്ങൾക്കു കോമ്പൗണ്ടിങ് നിരക്കിൽ നികുതി ഈടാക്കിയിട്ടില്ല. കേരള മുൻസിപ്പാലിറ്റി നിയമം (കെ.എം.ആക്ട്) വകുപ്പ് 539 ൽ പരാമർശിക്കുന്ന ലിമിറ്റേഷൻ പ്രകാരം ഉദ്ദേശ നഷടമാണ് 1.79 കോടി രൂപ.

നഗരസഭ നിയമാനുസ്യതമല്ലാതെ സഞ്ചയ സൊഫ്റ്റ് വെയറിൽ കേട്ടിട നമ്പർ അനുവദിക്കപ്പെട്ടത് സംബന്ധിച്ചു പരിശോധന നടത്തുന്നതിനായി നിയോഗിച്ച സംഘം 2022 ജൂലൈ 11ലെ തീരുമാന പ്രകാരം സ്ക്വാഡ് രൂപീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അനധികൃതമായി നമ്പർ നൽകിയ 202 കെട്ടിട നമ്പറുകളുടെ ലിസ്റ്റ് തയാറാക്കി 2023 ജൂൺ രണ്ടിന് റിപ്പോർട്ടും നൽകി.

ഈ 202 നമ്പറുകൾക്ക് കെ.എം നിയമത്തിലെ വകുപ്പ് 242 പ്രകാരം യു.എ.സി ആയി കണക്കാക്കി നികുതി ചുമത്താൻ സെക്രട്ടറി നിർദേശം നൽകി. തുടർന്ന് കെട്ടിടത്തിന്റെ ശരിയായ വിസ്‌തീർണം സൈറ്റ് പരിശോധന നടത്തി അറിയിക്കാൻ ടൗൺ പ്ലാനിങ് വകുപ്പിന് നിർദേശവും നൽകി. എന്നാൽ, എ.ജി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന സമയം വരെ നഗരസഭ യു.എ.സി നമ്പർ നല്‌കുകയോ നികുതി ഈടാക്കുകയോ ചെയ്‌തിട്ടില്ല. ഈ നമ്പറുകളിലെ ഫോം ആറ് -പതിവ് രജിസ്റ്റർ പരിശോധനച്ചതിൽ ഈ കെട്ടിടങ്ങളുടെ നികുതി ഇപ്പോഴും ഒറ്റത്തവണ നിരക്കിൽ ആണ് ഈടാക്കുന്നത്.

കേരള മുനിസിപ്പാലിറ്റി ചട്ടം 242 പ്രകാരം ഏതെങ്കിലും വ്യക്തി നിയമാനുസൃതമല്ലാതെ കെട്ടിട നിർമാണം നടത്തിയാൽ കെട്ടിടം പൊളിച്ചു നീക്കുന്നതു വരെയോ ക്രമവല്കരിക്കുന്നത് വരെയോ കെട്ടിടം നിയമാനുസൃതമായിരുന്നെങ്കിൽ അടക്കേണ്ട വസ്‌തു നികുതിയും നികുതിയുടെ രണ്ടിരട്ടി കെട്ടിട നികുതിയും അടക്കാൻ ഉടമ ബാധ്യസ്ഥനാണ്. ഇവിടെ 202 എണ്ണത്തിൽ 197 എണ്ണം ഓഡിറ്റ് വിശദമായി പരിശോധിച്ചു. ഇതിൽ നിലവിലുള്ള ഏരിയ തന്നെ യു.എ.സി ചുമത്തി നികുതി ഈടാക്കിയിരുന്നുവെങ്കിൽ നികുതിയിനത്തിൽ 2020-23 കാലയളവിൽ മാത്രം 1.70 കോടി രൂപ നഗര സഭക്ക് ലഭിക്കുമായിരുന്നു.

കെ.എം നിയമത്തിലെ വകുപ്പ് 539 പ്രകാരം നഗരസഭക്ക് കിട്ടേണ്ട ഏതെങ്കിലും തുകയുടെ കാര്യത്തിൽ മൂന്ന് വർഷം കഴിഞ്ഞാൽ ജപ്‌തി വ്യവഹാരം എന്നീ ശിക്ഷാ നടപടികൾ നടത്തുവാൻ പാടില്ല എന്നു വ്യവസ്ഥയുണ്ട്. അതിനാൽ, സമയ ബന്ധിതമായി നികുതി ചുമത്താത്തത് കാരണം മൂന്നു വർഷം മുമ്പുള്ള നികുതി ചുമത്താൻ നഗരസഭക്ക് കഴിയില്ല. നഗരസഭ ഈോ ചോദ്യത്തിന് എ.ജിക്ക് മറുപടി നല്കിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. 

Tags:    
News Summary - Compounding rate for building constructions: Kozhikode Municipal Corporation has lost Rs 1.79 crore, says AG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.