നെടുമ്പാശ്ശേരി: ഗൾഫ് രാജ്യങ്ങളിൽനിന്നും ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്നും വരുന്നവർക്ക് കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്താൻ വിമാനത്താവളത്തിൽ നിർബന്ധിത ആർ.ടി.പി.സി.ആർ പരിശോധന തുടങ്ങി. 72 മണിക്കൂർ മുമ്പ് പരിശോധിച്ചതാണെന്നും വീണ്ടും പരിശോധനക്ക് തയാറല്ലെന്നും ചിലർ വാദിച്ചു.
എന്നാൽ, വിദേശത്തേക്കുതന്നെ തിരിച്ചയക്കുമെന്ന് അധികൃതർ കർശന നിലപാട് എടുത്തതോടെ ഇവർ പരിശോധനക്ക് സന്നദ്ധരായി. ഷാർജയിൽനിന്ന് എത്തിയ ചിലരാണ് വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയതിനെതിരെ പ്രതികരിച്ചത്.
1700 രൂപയാണ് പരിശോധനഫീസ്. 20 കൗണ്ടർ ഇതിനായുണ്ട്. സാമ്പിൾ ശേഖരിച്ചശേഷം യാത്രക്കാരെ വിട്ടയക്കും. എട്ട് മണിക്കൂറിന് ശേഷം ഫലം ഫോണിൽ അറിയിക്കുകയാണ് ചെയ്യുന്നത്.മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്ന് എത്തുന്നവർ 72 മണിക്കൂർ മുമ്പ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് കാണിച്ചാൽ അവർക്ക് വീണ്ടും പരിശോധനയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.