representational image

പൊന്നുരുന്നിയിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് കല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: പൊന്നുരുന്നിയിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് കല്ല് കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ ചരക്ക് ട്രെയിൻ കടന്നുപോയപ്പോഴാണ് വലിയ കല്ല് ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ ലോക്കോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് കല്ല് നീക്കിയത്. മനഃപൂർവം പാളത്തിൽ കല്ല് കൊണ്ടുവെച്ചതാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചകളിലായി വിവിധ ട്രെയിനുകൾ പാളം തെറ്റിയിരുന്നു. ഫെബ്രുവരി 12ന് തൃശൂർ പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം ചരക്ക് ട്രെയിനാണ് അവസാനമായി പാളം തെറ്റിയത്. തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം താറുമാറായി. 

Tags:    
News Summary - Concrete stone on railway tracks at Ponnurni; Suspicion of coup attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.