കൽപ്പറ്റ: പ്രശസ്ത വന്യജീവി ശാസ്ത്രകാരനും വന്യജീവി സംരക്ഷകനുമായ എ.ജെ.ടി. ജോൺ സിങ്ങിന്‍റെ നിര്യാണത്തിൽ വയനാട് പ്രകൃതിസംരക്ഷണ സമിതി അനുശോചിച്ചു. രാജ്യത്തെ വന്യജീവി സംരക്ഷണത്തിന് അദ്ദേഹം അമൂല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലും ഇന്ത്യയിലെ മറ്റു വന്യജീവി ആവാസ കേന്ദ്രങ്ങളിലും ഉടനീളം സഞ്ചരിച്ച് ഗവേഷണവും പoനവും നടത്തിയിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാനായി നൂതനമായ പദ്ധതികൾ ആവിഷ്കരിച്ച് കേന്ദ്ര സർക്കാറിന് സമർപ്പിച്ചത് ജോൺ സിങാണെന്ന് സമിതി അനുശോചിച്ചു.
വയനാട് പ്രകൃതിസംരക്ഷണ സമിതിയുടെ സേവ് നെല്ലിയാംപതി കാമ്പയിനിന് നേതൃത്വം നൽകിയതും ജോൺ സിങ്ങാണ്. വന്യ ജീവി സംരക്ഷണം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ അദ്ദേഹത്തിന്‍റെ വിയോഗം നികത്താനാവാത്ത വിടവാണെന്ന് സമിതിയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു. സമിതി യോഗത്തിൽ അധ്യക്ഷൻ എൻ. ബാദുഷ, തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, എ.വി. മനോജ്, പി.എം. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.