തിരുവനന്തപുരം : ജവഹർ ബാൽ മഞ്ചിന്റെ ജില്ലാ സർഗാത്മക ക്യാമ്പ് (കിളിക്കൂട്ടം-2023) നടത്തി. ഡി.ഡി.സി പ്രസിഡൻറ് പാലോട് രവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാജ്യം സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ നേരിടുന്ന ഭയാനമായ വെല്ലുവിളി വർഗീയതയാണെന്ന് അദ്ദേഹം പറഞ്ഞു.
വെറുപ്പും വിദ്വേഷവും വളർത്തി ഭാവി തലമുറയെ കശാപ്പു ചെയ്യുകയാണ്. ജനാധിപത്യവും മതനിരപേക്ഷയും ഇന്ന് ശരശയ്യയിലാണ്. ചരിത്രം തിരുത്തിയെഴുതിയും ദേശീയ നേതാക്കളെ തമസ്ക്കരിച്ചും രാജ്യം വെട്ടിപ്പിടിക്കാനുള്ള പടയോട്ടത്തിലാണ് ഇന്ന് രാജ്യം ഭരിക്കുന്നവരെന്നും അദ്ദേഹം പറഞ്ഞു.
തിരുമല കാർത്തിക കല്യാണമണ്ഡപത്തിൽ വെച്ച് നടന്ന ക്യാമ്പിൽ രാവിലെ ഒമ്പതിന് ജില്ലാ ചീഫ് കോർഡിനേറ്റർ എ.എസ്. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. ജില്ലയുടെ വിവിധ ബ്ലോക്കുകളിൽ നിന്നായി 180 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. സംസ്ഥാന ചീഫ് കോർഡിനേറ്റർ ആനന്ദ് കണ്ണശ്ശ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ചീഫ് കോർഡിനേറ്റർ എ.എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ജവഹർ ബാൽ മഞ്ച് സംസ്ഥാന ചീഫ് കോർഡിനേറ്റർ ആനന്ദ് കണ്ണശ്ശ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.