കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യുവതിക്കുനേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യുവതിക്കുനേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിൻ അറസ്റ്റിലായി.

ശനിയാഴ്ച രാവിലെ 6.30ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്നു ബസ്. പറവൂരിൽ ചികിത്സയിലായ മകളുടെ അടുത്ത് പോകാൻ ആലുവക്ക് ടിക്കറ്റ് എടുത്തതായിരുന്നു യുവതി.

യാത്രക്കാരി ഇരുന്ന സീറ്റ് റിസർവേഷൻ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ടക്ടർ തന്റെ സീറ്റിലേക്ക് വിളിച്ചിരുത്തുകയായിരുന്നു. ആലുവയിൽവെച്ചാണ് ഇയാൾ പിടിയിലായത്.

Tags:    
News Summary - Conductor sexually assaults young woman in KSRTC Swift bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.