തിരുവനന്തപുരം: സ്ഥാനാർഥിയാകില്ലെന്ന് ഉറപ്പായതതോടെ കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം വിജയൻ തോമസ് രാജിെവച്ചു. അദ്ദേഹം നേമത്ത് മത്സരിക്കാൻ താൽപ്പര്യപ്പെട്ടിരുന്നു. വിജയൻ തോമസ് പാർട്ടി വിേട്ടക്കുമെന്നും സൂചനയുണ്ട്. തിങ്കളാഴ്ച അദ്ദേഹം മാധ്യമങ്ങളെ കണ്ടേക്കും.
വിജയൻ തോമസിന് പകരം മറ്റ് പേരുകൾ പരിഗണിച്ചതോടെയാണ് േനതൃത്വവുമായി ഇടഞ്ഞത്. നേരത്തെയും അദ്ദേഹം സംസ്ഥാന നേതൃത്വവുമായി അസ്വാരസ്യത്തെ തുടർന്ന് പാർട്ടി വിടാൻ തീരുമാനിച്ചിരുന്നു.
നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് മടക്കികൊണ്ട് വരികയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കെ.ടി.ഡി.സിയുടെ ചെയർമാനായിരുന്നു വിജയൻ തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.