കൊച്ചി: ചെറിയ ഇടവേളക്കുശേഷം എറണാകുളം മഹാരാജാസ് കോളജിൽ വീണ്ടും സംഘർഷം. ഒന്നാം വർഷ ബി.എസ്സി കെമിസ്ട്രി വിദ്യാർഥി സനാൻ റഹ്മാന് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റു. മറ്റൊരു സംഭവത്തിൽ ഫ്രട്ടേണിറ്റി പ്രവർത്തകൻ ബാസിലിനെ കാമ്പസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ക്ലാസ് മുറിക്ക് മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ ഭീഷണി മുഴക്കി.
കൂടുതൽ സംഘർഷസാധ്യത കണക്കിലെടുത്ത് അധികൃതർ കോളജ് അടച്ചു. ബുധനാഴ്ച കോളജിൽ സർവകക്ഷി യോഗം ചേരും. രാവിലെ 10.30നാണ് യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്‌ച ഓൺലെനായാകും ക്ലാസുകൾ നടക്കുക. കാമ്പസിൽ നിൽക്കുകയായിരുന്ന സനാനെ അകാരണമായി മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
തന്നെ അവർ ഭീഷണിപ്പെടുത്തുകയും റാഗ് ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നും രക്ഷപ്പെടാൻ നോക്കിയപ്പോൾ മർദിച്ചുവെന്നുമാണ് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ സനാൻ പറയുന്നത്. സനാനെ ആക്രമിച്ച വിദ്യാർഥികൾ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് കെ.എസ്.യു യൂനിറ്റ് നേതൃത്വം അറിയിച്ചു. പരിക്കേറ്റ സനാൻ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.