തൃശൂർ: കോംഗോ പനി (ക്രീമിയന്‍ കോംഗോ ഹെമറേജിക് ഫീവർ) ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയ ുന്നയാൾ ആശങ്കാജനകമായ അവസ്ഥ തരണം ചെയ്തതായി തൃശൂർ ജില്ല ആരോഗ്യ വിഭാഗം വ്യക്തമാക്കി. 11 ദിവസത്തെ ചികിത്സക്ക് ശേഷമാണ് മലപ്പുറം സ്വദേശിയായ 30കാരൻ ദുബൈയിൽനിന്നും നാട്ടിൽ വന്നത്. രോഗനിർണയത്തിെൻറയും പ്രതിരോധത്തിെൻറയും ഭാഗമായാണ് നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്നും കർശന പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
ജില്ല മെഡിക്കൽ ഒാഫിസർ ഡോ.കെ.ജെ. റീനയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സ്വകാര്യ ആശുപത്രിയിൽ േരാഗിയെ സന്ദർശിച്ചു. രക്തം ശേഖരിച്ച് മണിപ്പാലിലേക്കും പുണെ വൈറോളജി ലാബിലേക്കും അയച്ചു. ശരീരദ്രവങ്ങളിലൂടെ രോഗം പകരുമെന്നതിനാൽ പ്രേത്യക മുറിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗിയുടെ കൂടെ ഒരാളെ മാത്രമാണ് അനുവദിച്ചത്. പരിചരിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ഇതരജീവനക്കാരും സുരക്ഷിത മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. ആശുപത്രിയിലും പ്രതിരോധനടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി എത്തുന്ന പനിബാധിതരെ കൃത്യമായി പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. കോംഗോ പനിക്ക് എതിരെ ‘റിബാവെറിൻ’ എന്ന ആൻറി വൈറൽ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. കൃത്യമായ ചികിത്സയാണ് നൽകുന്നത്.
അതിനിടെ കോംഗോ പനി സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് തൃശൂർ കലക്ടർ ടി.വി. അനുപമ വ്യക്തമാക്കി. ദുബൈയിൽ കശാപ്പ് തൊഴിലിൽ ഏർപ്പെട്ടയാൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. മൃഗങ്ങളിലെ ചെള്ളില്‍നിന്നാണ് ഈ പനി പകരുന്നതെന്നും പടരാനുള്ള സാഹചര്യം കുറവാണെന്നും കലക്ടർ പറഞ്ഞു.
കോംഗോ പനി: പ്രചാരണം തെറ്റെന്ന് ആരോഗ്യവകുപ്പ്
പൊന്നാനി: സംസ്ഥാനത്ത് കോംഗോ പനി റിപ്പോർട്ട് ചെയ്തെന്ന പ്രചാരണം തെറ്റെന്ന് ആരോഗ്യവകുപ്പ്. പൊന്നാനി സ്വദേശി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കോംഗോ പനി ബാധിച്ച് ചികിത്സയിലെന്നായിരുന്നു പ്രചാരണം. ദുബൈയില്‍ നിന്നെത്തിയയാളെ മൂത്രാശയ അണുബാധക്കാണ് ചികിത്സിക്കുന്നത്. ഇദ്ദേഹത്തിന് നിലവിൽ കോംഗോ പനിയില്ല. ദുബൈയിലായിരിക്കെ ഈ രോഗമുണ്ടായെങ്കിലും സുഖപ്പെട്ടെന്നാണ് ആശുപത്രിയില്‍ നിന്ന് നല്‍കിയ വിശദീകരണം. സാംപിള്‍ നെഗറ്റീവ് എന്ന പരിശോധനഫലവുമായാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം മൂത്രാശയ അണുബാധക്ക് ചികിത്സ തേടിയെത്തിയപ്പോള്‍ രേഖകളില്‍ ‘കോംഗോ പനി ബാധിച്ചയാൾ’ എന്ന് കണ്ടതോടെ ആശുപത്രി അധികൃതര്‍ ജില്ല മെഡിക്കല്‍ ഓഫിസില്‍ അറിയിക്കുകയായിരുന്നു. പൊന്നാനി സ്വദേശി നാല് ദിവസം മുമ്പാണ് അസുഖബാധിതനായി നാട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.