കൽപറ്റ: ബി.ഡി.ജെ.എസുമായി സി.പി.എം ഒരുതരത്തിലുള്ള ധാരണക്കുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയതക്കും ഉദാരവത്കരണ നയങ്ങൾക്കെതിരെയും നിലപാട് സ്വീകരിക്കുന്ന ഇടതുമുന്നണിക്ക്, സാമുദായികാടിസ്ഥാനത്തിൽ രൂപംകൊണ്ട ബി.ഡി.ജെ.എസുമായി ബന്ധപ്പെടാൻ കഴിയില്ല. ഏതെങ്കിലും പ്രത്യേക മുന്നണിയിൽതന്നെ തുടേരണ്ടെന്ന നിലയിലായ ബി.ഡി.ജെ.എസ് തകർച്ചയെ നേരിടുകയാണെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് യു.ഡി.എഫ് ദുർബലമായിക്കഴിഞ്ഞു. ഗ്രൂപ് വഴക്കും അഭിപ്രായ ഭിന്നതയും കോൺഗ്രസിൽ രൂക്ഷമാണ്. എം.പി. വീരേന്ദ്രകുമാർ എം.പി സ്ഥാനം രാജിവെച്ചത് യു.ഡി.എഫിലെ പ്രതിസന്ധിക്ക് ഏറ്റവും വലിയ തെളിവാണ്. അതേസമയം, എൽ.ഡി.എഫിെൻറ രാഷ്ട്രീയാടിത്തറ ശക്തമാണിപ്പോൾ.
നിലവിലുള്ള സഖ്യകക്ഷികൾക്കു പുറമേ ഐ.എൻ.എൽ, കേരള കോൺഗ്രസിലെ ഒരു വിഭാഗം, സി.എം.പി, ജെ.എസ്.എസ്, ബാലകൃഷ്ണപിള്ള തുടങ്ങിയവരെല്ലാം എൽ.ഡി.എഫിെൻറ ഭാഗമായി പ്രവർത്തിച്ചു വരുന്നു.
കേന്ദ്ര ഭരണത്തിെൻറ മറവിൽ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്ന ബി.ജെ.പിയുടെ ലക്ഷ്യം ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.