കെ.സി വേണുഗോപാൽ

കോൺഗ്രസ് ബ്ലോക്ക് പുനഃസംഘടന: തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെടേണ്ട കാര്യമില്ലെന്ന് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: കോൺഗ്രസ് ബ്ലോക്ക് പുനഃസംഘടന തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെടേണ്ട കാര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പുനഃസംഘടന തർക്കം കേരളത്തിൽ ചർച്ച ചെയ്ത് തീർക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടന ഉടനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാണ് സം​സ്ഥാ​ന കോ​ൺ​​ഗ്ര​സി​ലെ പു​തി​യ ​ബ്ലോ​ക്ക്​ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ അ​ന്തി​മ​പ​ട്ടി​ക കെ.പി.സി.സി ത​യാ​റാക്കിയത്. മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, കോട്ടയം ഒ​ഴി​കെ ജി​ല്ല​ക​ളി​ലെ 230 ബ്ലോ​ക്ക് പ്ര​സി​ഡ​ന്റു​മാ​രു​ടെ പ​ട്ടി​ക​ക്കാ​ണ്​ അ​ന്തി​മ​രൂ​പം ന​ൽ​കി​യ​ത്.​

സം​സ്ഥാ​ന​ത്ത്​ ആ​കെ​യു​ള്ള 285 കോ​ൺ​ഗ്ര​സ്​ ബ്ലോ​ക്ക്​ ക​മ്മി​റ്റി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കോട്ടയം ജി​ല്ല​ക​ളി​ലെ ഏ​താ​നും ബ്ലോ​ക്കു​ക​ളി​ൽ മാ​ത്ര​മാ​ണ്​ ഇ​നി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ഇ​തി​നാ​യി കെ.​പി.​സി.​സി പ്ര​സി​ഡ​ന്റും പ്ര​തി​പ​ക്ഷ​ നേ​താ​വും വീ​ണ്ടും ച​ർ​ച്ച ന​ട​ത്തും. 

Tags:    
News Summary - Congress Block Presidents: KC Venugopal Says High Command Should Not Intervene In Dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.