ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടി നേതാക്കൾ നടത്തുന്ന തുറന്ന പോര് വിലക്കി കോൺഗ്രസ് ഹൈകമാൻഡിന്‍റെ ഇടപെടൽ. സംസ്ഥാന നേതൃത്വത്തെ ചില നേതാക്കൾ പരസ്യമായി വിമർശിക്കുന്നത് ഉടനടി അവസാനിപ്പിക്കണമെന്ന് നേതൃത്വം നിർദേശിച്ചു.
എതിർപ്പുകൾ പരസ്യമായി പ്രകടിപ്പിക്കരുത്. അവ പാർട്ടി വേദിയിൽ പറയണം. നേതൃത്വത്തിെൻറ ശ്രദ്ധയിൽ പെടുത്തുന്ന പരാതികൾ പരിശോധിച്ച് പരിഹരിക്കും. പരസ്പരം തുറന്ന ആക്ഷേപം നടത്തുന്നത് പാർട്ടിയെ ശക്തിപ്പെടുത്തുകയല്ല, എതിരാളികൾക്ക് ശക്തി കൊടുക്കുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയണമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രസ്താവനയിൽ ഓർമിപ്പിച്ചു.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ഡൽഹിയിൽ നേതൃയോഗം ചേർന്നതിനൊപ്പമാണ് കേരള നേതാക്കൾക്കായി പ്രത്യേക നിർദേശം ഉണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി യോഗത്തിൽ ചർച്ചയായി. ഇതിനിടെ കേരള ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയെ പാർട്ടി പ്രവർത്തനത്തിൽ സഹായിക്കുന്നതിന് മൂന്നു പേരെ എ.ഐ.സി.സി സെക്രട്ടറിമാരായി നിയോഗിച്ചു. മുൻ എം.പി പി. വിശ്വനാഥൻ, ഇവാൻ ഡിസൂസ, പി.വി. മോഹൻ എന്നിവരെയാണ് നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.