തിരുവനന്തപുരം: പരമ്പരാഗത ശൈലി വിട്ടുള്ള ഡി.സി.സി പുനഃസംഘടനയിൽ അതൃപ്തരായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ പ്രതികരണത്തിന് തുനിഞ്ഞതോടെ പാർട്ടി പൊട്ടിത്തെറിയുടെ വക്കിൽ. തങ്ങളുമായി വേണ്ടത്ര ചർച്ച നടത്തിയില്ലെന്ന ഇരുവരുടെയും ആരോപണങ്ങൾ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പൂർണമായി തള്ളി. ഡി.സി.സി അധ്യക്ഷരെ തീരുമാനിക്കുന്നതിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
ചർച്ച നടത്താമെന്ന് ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഒന്നും നടന്നില്ല. കൂടിയാലോചന നടത്താതെ നടത്തിയെന്ന് സംസ്ഥാന നേതൃത്വം നിലപാെടടുത്തു. അനാവശ്യമായി തെൻറ പേര് വലിച്ചിഴച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വേണ്ട പോലെ ചർച്ച നടത്തിയെങ്കിൽ ഹൈകമാൻഡ് ഇടപെടൽ ഒഴിവാക്കാമായിരുന്നുവെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. സ്ഥാനം കിട്ടുേമ്പാൾ മാത്രം ഗ്രൂപ്പിെല്ലന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. എല്ലാവർക്കും ഗ്രൂപ്പുണ്ട്. ഏതെങ്കിലും ഒരു കാലത്ത് ഗ്രൂപ്പുകാരായും മാനേജർമാരായും പ്രവർത്തിച്ചവരാണ് പലരുമെന്നും ഒാർമിപ്പിച്ച ചെന്നിത്തല തർക്കം കൂടിയാലോചിച്ച് പരിഹരിക്കണമായിരുെന്നന്നും അഭിപ്രായപ്പെട്ടു.
വിട്ടുവീഴ്ചക്കില്ലെന്ന സൂചന നൽകിയ സുധാകരനും വി.ഡി. സതീശനും ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകി. ഇരുവരുമായും രണ്ട് തവണ ചർച്ച നടത്തിയെന്ന് സുധാകരൻ പറഞ്ഞു. ഗ്രൂപ്പിെൻറ അടിസ്ഥാനത്തിൽ മാത്രമാണ് കലാകാലങ്ങളിൽ പുനഃസംഘടന. രണ്ട് ഗ്രൂപ്പുകളിലെ നേതാക്കൾ മാത്രമാണ് ചർച്ച നടത്തിയിരുന്നത്. മറ്റുള്ളവരോട് ചർച്ച നടത്തിയിരുന്നില്ല - സുധാകരൻ പറഞ്ഞു. കിട്ടിയ പേരുകൾ വീതംെവച്ചുകൊടുക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും അതിന് ഞങ്ങൾ ഇൗ സ്ഥാനത്ത് ഇരിക്കണോയെന്നും വി.ഡി. സതീശൻ ചോദിച്ചു.
പുതിയ നേതൃത്വം ചുമതലയേൽപിച്ചാൽ അവരാണ് തീരുമാനമെടുക്കേണ്ടത്. ഇത്രയും വിശദമായി ചർച്ച മുമ്പ് നടന്നിട്ടില്ല. ജനാധിപത്യ നടപടികൾ പൂർത്തിയാക്കിയാണ് ലിസ്റ്റ്. എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ല. ഡൽഹിയിൽ ലിസ്റ്റ് കൊടുത്ത ശേഷം രാഹുൽ ഗാന്ധിയും താരിഖ് അൻവറും ചർച്ച നടത്തി. ഞങ്ങൾ കൊടുത്ത ലിസ്റ്റ് തിരുത്തി എന്ന് മാധ്യമങ്ങളിൽ വന്നതാണ് ഉമ്മൻ ചാണ്ടിയെ പ്രകോപിപ്പിച്ചത്. അത് നൽകിയത് ഞങ്ങളല്ല. ആ വാർത്തക്ക് പിന്നിൽ ആരാെണന്ന് അദ്ദേഹം പറയെട്ട. പട്ടികയിൽ എല്ലാ ഉത്തരവാദിത്തവും ഞങ്ങൾക്കുണ്ട്. അനാവശ്യ സമ്മർദങ്ങൾക്ക് വഴങ്ങിയിട്ടില്ലെന്നും സതീശൻ പറഞ്ഞു. വിമർശമുന്നയിച്ച കെ.പി. അനിൽകുമാർ, ശിവദാസൻ നായർ എന്നീ മുതിർന്ന നേതാക്കൾക്കെതിരെ ഞൊടിയിടയിൽ കൈക്കൊണ്ട അച്ചടക്ക നടപടിയും നേതാക്കളെ ഞെട്ടിച്ചു.
സസ്പെൻഷനെതിരെ രംഗത്തുവന്ന ഉമ്മൻ ചാണ്ടിയും കെ.സി. ജോസഫും കെ. ബാബുവും അടക്കമുള്ളവർ ഇക്കാര്യത്തിൽ വിശദീകരണംപോലും ചോദിച്ചില്ലെന്ന് കുറ്റപ്പെടുത്തി. വ്യക്തമല്ലാത്ത കാര്യങ്ങളിലാണ് വിശദീകരണം ചോദിക്കേണ്ടതെന്നും പ്രഖ്യാപിച്ച 14 പേരും പെട്ടിതൂക്കികളെന്ന് ഒരാൾ പറഞ്ഞാൽ നടപടി ഇല്ലെങ്കിൽ പിന്നെ പാർട്ടി എന്തിനാണെന്ന് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു. കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ ഡി.സി.സി പട്ടികയെ പിന്തുണച്ചു. നേതാക്കളുടെ പരസ്യ വിഴുപ്പലക്കലിൽ ഹൈകമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.