കീഴടങ്ങിയവർ ‍യഥാർഥ പ്രതികളാണോ എന്ന് സംശയം -കെ. സുധാകരൻ

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ പൊലീസിൽ കീഴടങ്ങിയവർ ‍യഥാർഥ പ്രതികളാണോ എന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി. ജയരാജൻ മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.  

ജില്ലയിൽ സമാധാന യോഗം വിളിക്കാൻ പോലും കലക്ടർ തയാറായിട്ടില്ലെന്ന് സുധാകരൻ ആരോപിച്ചു. വലിയ അക്രമമാണ് ഉണ്ടായത്. കൊലപാതകത്തോടുള്ള സർക്കാർ സമീപനത്തിന് തെളിവാണിതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. 

ഷുഹൈബിനെ ക്രിമിനലാക്കാൻ ശ്രമിക്കുന്ന പി. ജയരാജനാണ് ഏറ്റവും വലിയ ക്രിമിനൽ. സംഘർഷത്തിന് അയവു വരുത്തേണ്ട സമീപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Congress Leader K. Sudhakaran React Shuhaib Murder Case Accused -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.