പാലക്കാട്: നാലു സംസ്ഥാനങ്ങളിലെ നിയമസഭ ഫലം പുറത്തുവന്നപ്പോൾ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. തമ്മിലടിയും അഹങ്കാരവുമാണ് കോൺഗ്രസിനെ നശിപ്പിച്ചതെന്നും ദൗർഭാഗ്യകരമായ തെരഞ്ഞെടുപ്പ് ഫലമായി പോയി എന്നും റിയാസ് പറഞ്ഞു. ചിറ്റൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിയാസ്.
ബി.ജെ.പിയുടെ അണ്ടർ കവർ ഏജന്റുമാരായി നേതാക്കൾ പ്രവർത്തിക്കുന്നു എന്നതാണ് ഇന്ന് കോൺഗ്രസ് നേരിടുന്ന പ്രധാന പ്രശ്നമെന്നും റിയാസ് വിലയിരുത്തി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ബി.ജെ.പിക്കെതിരെ പോരാടാൻ കോൺഗ്രസിന് കഴിയുന്നില്ല. തമ്മിലടിയാണ് കോൺഗ്രസിലെ പ്രധാന പ്രശ്നം. ഒപ്പംനിൽക്കുന്ന മതനിരപേക്ഷ മനസുകളെ വഞ്ചിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.
കേരളത്തിൽ എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചത് സർക്കാരിന്റെ മികച്ച ഭരണം മൂലമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വരെ പ്രകീർത്തിച്ചു. എന്നാൽ കോൺഗ്രസ് ബി.ജെ.പിക്കൊപ്പം ചേർന്ന് സി.പി.എമ്മിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.