പാലക്കാട്: നഗരത്തിലെ റെസ്റ്റൊറൻറിൽ രമ്യ ഹരിദാസ് എം.പി, വി.ടി. ബൽറാം, റിയാസ് മുക്കോളി എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇതേതുടർന്ന് റെസ്റ്റൊറൻറ് ഉടമക്കെതിരെ കസബ പൊലീസ് കേസെടുത്തു.
ലോക്ഡൗൺ മാനദണ്ഡം ലംഘിച്ചതിനാണ് നടപടി. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം.
കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നിരുന്നു.
എന്നാൽ, മഴയായതിനാലാണ് ഹോട്ടലിൽ കയറിയതെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തുനിൽക്കുകയായിരുന്നെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.