പാലക്കാട്ടെ ‘വിവാദക്കോട്ട’കൾ മറിയുമോ?

പാ​ല​ക്കാ​ട്: വി​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ച്ച ദി​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പാ​ല​ക്കാ​ട്ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു ദി​നം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ മു​ന്ന​ണി​ക്കും ജീ​വ​ൻ മ​ര​ണ പോ​രാ​ട്ടം. അ​ടി​സ്ഥാ​ന​വി​ഷ​യ​ങ്ങ​ളി​ൽ നി​ന്ന് മാ​റി രാ​ഷ്ട്രീ​യ​വി​വാ​ദ​ങ്ങ​ൾ ക​ത്തി​നി​ന്ന പ്ര​ചാ​ര​ണ​കാ​ലം വി​വാ​ദ​പ്പെ​രു​മ​ഴ​ക്കാ​ല​ത്തി​നാ​ണ് സാ​ക്ഷ്യം​വ​ഹി​ച്ച​ത്. ക​ത്ത്, ഹ​സ്ത​ദാ​നം, പെ​ട്ടി, സ്പി​രി​റ്റ് വി​വാ​ദ​വും ഒ​ടു​വി​ൽ വ്യാ​ജ വോ​ട്ട​ർ​വി​വാ​ദ​വും നി​റ​ഞ്ഞു​നി​ന്നു.

ഒ​രു ത​ര​ത്തി​ൽ പ​റ​ഞ്ഞാ​ൽ ഒ​രു ഘ​ട്ടം വ​രെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ത​ട​യി​ടാ​ൻ സി.​പി.​എം സെ​റ്റ് ചെ​യ്ത അ​ജ​ണ്ട​യി​ൽ വോ​ട്ടെ​ടു​പ്പ് കാ​ലം സ​ഞ്ച​രി​ച്ചു. ക​ർ​ഷ​ക പ്ര​ശ്ന​മോ, ക്ഷേ​മ​നി​ധി കു​ടി​ശ്ശി​ക​യോ വി​ക​സ​ന വി​ഷ​യ​ങ്ങ​​ൾ പോ​ലു​മോ ച​ർ​ച്ച​വി​ഷ​യ​മാ​യി​ല്ല. പ​ക്ഷേ, ഈ ​വി​വാ​ദ​ങ്ങ​ൾ വോ​ട്ട് പെ​ട്ടി​യി​ൽ എ​ന്തെ​ങ്കി​ലും ച​ല​ന​ങ്ങ​ളു​​ണ്ടാ​ക്കു​മോ​യെ​ന്ന് വി​ല​യി​രു​ത്താ​നു​മാ​വി​ല്ല.

പ്ര​തീ​ക്ഷ​ കൈവിടാതെ

യു.​ഡി.​എ​ഫും ബി.​ജെ.​പി​യും നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​ചി​ത്ര​മെ​ങ്കി​ലും ഇ​ട​ത് സ്വ​ത​ന്ത്ര​നാ​യി വ​ന്ന ഡോ. ​പി. സ​രി​ൻ പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നി​ലെ​ത്തി സ​ജീ​വ​മാ​യ ത്രി​കോ​ണ മ​ത്സ​ര​പ്ര​തീ​തി സൃ​ഷ്ടി​ച്ചു. നാ​ല് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ബി.​ജെ.​പി​ക്ക് 10 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടു​ള്ള മ​ണ്ഡ​ലം, സി.​പി.​എ​മ്മി​നെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ ത​ഴ​ഞ്ഞ വോ​ട്ട​ർ​മാ​രു​ടെ മ​ണ്ഡ​ലം എ​ന്ന​തി​നാ​ലാ​ണ് പാ​ല​ക്കാ​ട് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്ന​ത്.

ഷാ​ഫി പ​റ​മ്പി​ലി​ന്റെ വ്യ​ക്തി​പ്ര​ഭാ​വം കൊ​ണ്ട് സി.​പി.​എ​മ്മി​ല്‍നി​ന്ന് കോ​ണ്‍ഗ്ര​സ് തി​രി​ച്ചു​പി​ടി​ച്ച മ​ണ്ഡ​ല​മാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ലം വി​ട്ട് വ​ട​ക​ര തേ​ടി​പ്പോ​യ​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. പി​ൻ​ഗാ​മി​യാ​യി അ​ന്ന് ത​ന്നെ ഷാ​ഫി പ​റ​മ്പി​ൽ അ​വ​ത​രി​പ്പി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എ​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​െൻറ വി​ജ​യം കോ​ൺ​ഗ്ര​സി​ന് അ​നി​വാ​ര്യ​മാ​ണ്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ജി​ല്ല കേ​ാ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും ഐ ​ഗ്രൂ​പ്പും ആ​ദ്യം എ​തി​ർ​ത്തി​രു​ന്നെ​ങ്കി​ലും പ്ര​തി​പ​ക്ഷ നേ​താ​വി​ന്റെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടെ എ​ത്തി​യ​തോ​ടെ എ​തി​ർ​പ്പു​ക​ൾ ഇ​ല്ലാ​താ​യി. ഡോ. ​പി. സ​രി​ൻ പാ​ർ​ട്ടി വി​ട്ട് ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യാ​യ​തോ​ടെ ഐ​ക്യ​രൂ​പം വ​ന്ന യു.​ഡി.​എ​ഫി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വ് അ​വ​സാ​ന ലാ​പ് വ​രെ തു​ട​രു​ന്നു​ണ്ട്. അ​യ്യാ​യി​ര​ത്തി​ലേ​റെ പു​തു​വോ​ട്ട​ർ​മാ​രെ ചേ​ർ​ത്ത​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്നെ നേ​ട്ട​മാ​യി പ​റ​ഞ്ഞി​രു​ന്നു.

പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ നി​ന്ന് മാ​റി സ്റ്റെ​ത​സ്കോ​പ്പ് ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ഡോ. ​പി. സ​രി​ൻ പ്ര​ചാ​ര​ണ​ത്തി​ൽ സൃ​ഷ്ടി​ച്ച വ്യ​ത്യ​സ്ത​യി​ലും ഉ​ണ​ർ​വി​ലു​മാ​ണ് അ​ണി​ക​ൾ. സ​രി​ന്റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി​യു​ണ്ടെ​ങ്കി​ലും യു​വ​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ സാ​ന്നി​ധ്യ​ത്തി​ലും മു​ന്നി​ൽ​ത​ന്നെ​യാ​ണ്. മൂ​ന്ന് മു​ഖ്യ​മ​​ന്ത്രി​മാ​രെ നി​യ​മ​സ​ഭ​യി​ലെ​ത്തി​ച്ച പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്രം ചി​ഹ്ന​ത്തി​ല​ല്ലാ​തെ മ​റ്റൊ​രു ചി​ഹ്ന​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യെ​ന്ന​ത് തി​രി​ച്ച​ടി​യാ​വു​മോ എ​ന്ന ആ​ശ​ങ്ക സി.​പി.​എ​മ്മി​നു​മു​ണ്ട്.

അ​തേ​സ​മ​യം, ആ​ർ.​എ​സ്.​എ​സി​ന്റെ സ്വ​ധീ​ന​മ​ണ്ഡ​ല​ത്തി​ൽ ചി​ട്ട​യാ​യും നി​ശ​ബ്ദ​മാ​യു​മു​ള്ള പ്ര​ചാ​ര​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന​താ​ണ് ബി.​ജെ.​പി​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​ത്.ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശോ​ഭ സു​രേ​ര​ന്ദ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ത്ത​തും പി​ന്നീ​ട് സ​ന്ദീ​പ് വാ​ര്യ​രു​ടെ പാ​ർ​ട്ടി വി​ട​ലും ബി.​ജെ.​പി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​ന്ദീ​ഭ​വി​പ്പി​ച്ചു. അ​വ​സാ​നം ‘വ​ഖ​ഫ്’ വി​ഷ​യം മു​ൻ​നി​ർ​ത്തി വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ളും അ​ഴി​ച്ചു​വി​ട്ടു. മൂ​ന്നു മു​ന്ന​ണി​ക​ളും തു​ട​ക്കം മു​ത​ലേ ‘ഡീ​ൽ ’ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​വ​ന്നി​രു​ന്നു.

ക​ണ​ക്കു​ക​ൾ യു.​ഡി.​എ​ഫി​നൊ​പ്പം

2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ 3,859 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​വും 2024ലെ ​ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 9727 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​വും നേ​ടി​യി​രു​ന്നു 2020 ലെ ​ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടി​ങ് നോ​ക്കി​യാ​ൽ മ​ണ്ഡ​ല പ​രി​ധി​യി​ൽ 3296 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​മാ​ണ് യു.​ഡി.​എ​ഫി​ന് എ​ൽ.​ഡി.​എ​ഫു​മാ​യി​ട്ടു​ള്ള​ത്.

ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടി​ങ് നി​ല പ​രി​ശോ​ധി​ച്ചാ​ൽ മൂ​ന്നാ​മ​താ​ണ് ബി.​ജെ.​പി. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​​ന് അ​നു​കൂ​ല​മാ​യ ഘ​ട​ക​ങ്ങ​ളാ​ണ് നി​ല​വി​ൽ മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ആ​ർ.​എ​സ്.​എ​സി​ന്റെ നി​ശ​ബ്ദ പ്ര​വ​ർ​ത്ത​ന​ത്തി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ചാ​ണ് ബി.​ജെ.​പി മ​ു​ന്നോ​ട്ട്പോ​കു​ന്ന​ത്. മ​ണ്ഡ​ലം പി​ടി​ച്ച​ട​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും എ​ൽ.​ഡി.​എ​ഫ് ര​ണ്ടാ​മ​തെ​ത്തി​യാ​ൽ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല.

Tags:    
News Summary - Palakkad By-Election 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.