തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിക്കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട വനിതാ കമീഷന്‍ അംഗത്തിന്‍റെ യാത്ര വിവാദമായി. 'ഇടുക്കി വണ്ടിപെരിയാറിലേക്കുള്ള യാത്രയിൽ' എന്ന തലക്കെട്ടിൽ ചിരിയോടെ കാറിലിരിക്കുന്ന സെൽഫിയാണ് ഷാഹിദ പങ്കുവെച്ചത്.
ഷാഹിദാ കമാലിന്റെ സെല്‍ഫിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ചിത്രം അവര്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കിയിരുന്നു. സംഭവം നടന്നിട്ട് ഒരാഴ്ചയിലേറെയായിട്ടും വനിതാ കമ്മീഷന്‍ ഇടപെടലുണ്ടായില്ല എന്നും ആക്ഷേപമുയര്‍ന്നിരുന്നു.
വനിതാ കമീഷൻ അംഗം പിക്നിക്കിന് പോകുകയാണോ എന്നാണ് മുൻ കോൺഗ്രസ് നേതാക്കളായ കെ.എസ് ശബരീനാഥനും വി.ടി ബലറാമും ചോദിച്ചത്. വണ്ടിപ്പെരിയാറില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്ന വനിതാ കമ്മീഷന്‍ അംഗം ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെപ്പോലെയാണ് പെരുമാറുന്നതെന്ന് ശബരീനാഥൻ വിമർശിച്ചു.
ഈ കൊലപാതകം ചര്‍ച്ചയായപ്പോള്‍ 'സംഭവസ്ഥലം വനിതാ കമീഷന്‍ സന്ദര്‍ശിച്ചു' എന്ന വാര്‍ത്ത വരാന്‍ വേണ്ടിയായിരിക്കും ഒരു കമീഷന്‍ അംഗം കുറച്ചുമുമ്പ് വണ്ടിപ്പെരിയാറിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. നാട്ടുകാരെ അറിയിക്കാന്‍ ഫേസ്ബുക്കില്‍ ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ നിറപുഞ്ചിരിയുള്ള സെല്‍ഫി പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ശബരീനാഥന്‍ പറഞ്ഞു.
ഇവരോടൊക്കെ എന്തു പറയാൻ എന്നായിരുന്നു വി.ടി ബലറാമിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.