കോൺഗ്രസ് കെ-റെയിലിന് എതിരല്ല; ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത് -കെ. സുധാകരൻ

ന്യൂഡൽഹി: കോൺഗ്രസ് കെ-റെയിൽ പദ്ധതിക്ക് എതിരല്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പക്ഷേ, അതിന്‍റെ എല്ലാ വശങ്ങളും ജനങ്ങളെ അറിയിച്ച് ആരുടെ മനസ്സിലും ആശങ്കയില്ലാതെ പദ്ധതി കൊണ്ടുപോവുകയെന്നതാണ് ഞങ്ങളുടെ ആവശ്യം. പദ്ധതി വേണ്ട എന്നല്ല സർക്കാറിനോട് ഞങ്ങൾ പറഞ്ഞത്. ആദ്യം ഡി.പി.ആർ പുറത്തുവിടാനും അതുവെച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് ആവശ്യപ്പെട്ടത് -കെ. സുധാകരൻ പറഞ്ഞു.

നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം ജനങ്ങളെ അറിയിച്ച് ബോധ്യപ്പെടുത്തിയ ശേഷം പദ്ധതി നടപ്പാക്കണമെന്ന് മാത്രമേ ഞങ്ങൾ പറഞ്ഞിട്ടുള്ളൂ. ആശങ്കയുണ്ടാക്കിയത് സർക്കാറിന്‍റെ എടുത്തുചാട്ടമാണ്. എന്തിനാണ് ഇത്ര ധൃതികാണിച്ചത് എന്ന ചോദ്യത്തിന് സർക്കാർ ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. എന്തുകൊണ്ട് ആദ്യം ഡി.പി.ആർ ജനങ്ങളെ കാണിച്ചില്ല എന്നതിന് മറുപടി പറഞ്ഞിട്ടില്ല.

ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈകോടതിയും ഉത്തരവിട്ടു. ഇതൊന്നും പിണറായി സർക്കാറിന് ബാധകമല്ലേ. ജനങ്ങളെയാകെ ആശങ്കയിലാക്കി ഒരു പദ്ധതിയുമായി വന്ന് യാതൊരു അനുമതിയുമില്ലാതെ കോടതി ഉത്തരവ് പോലും ലംഘിച്ച് ഭൂമി ഏറ്റെടുക്കാൻ സർവേയുമായി മുന്നോട്ട് പോകാൻ ആരാണ് അധികാരം നൽകിയതെന്നും കെ. സുധാകരൻ ചോദിച്ചു. സർക്കാറിന് ഏറെ കാര്യങ്ങൾ ഒളിപ്പിച്ചുവെക്കാനുള്ളത് കൊണ്ടാണ് കെ-റെയിലിൽ വിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും സുധാകരൻ പറഞ്ഞു. 

Tags:    
News Summary - congress not against k rail k sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.