ചൂരൽമല ദുരന്തം: 22 കുട്ടികളെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ

കൽപറ്റ: 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് വള്ളർമല വി.എച്ച്.എസ്.സിയിലെ പ്രിൻസിപ്പൽ. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ 582 കുട്ടികളാണുള്ളതെന്നും അവരിൽ 22 കുട്ടികളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ഭവ്യ ടീച്ചർ അറിയിച്ചു. അവരുടെ ക്ലാസ് ടീച്ചേഴ്സ് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്.

ബാക്കി കുട്ടികളെല്ലാവരും സുരക്ഷിതരാണ്. വളരെ ദയനീയ അവസ്ഥയാണിവിടെ. ഇവിടെ കറന്റില്ല. ചിലപ്പോൾ അവരുടെ ഫോൺ നഷ്ടപ്പെട്ടതായേക്കാം. 22 കുട്ടികളുടെ യാതൊരു വിവരവുമില്ലാത്തതിന്റെ ആശങ്കയിലാണ് പ്രിൻസിപ്പൽ. മൂന്നര മണിമുതൽ കുട്ടികളെ വിളിക്കുന്നതാണ്. 

Tags:    
News Summary - The school principal said there was no information about the 22 children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.