യാത്രാക്കൂലി: കോൺഗ്രസ് സഹായം നിരസിച്ച് ആലപ്പുഴ ജില്ലാകലക്ടർ

ആലപ്പുഴ: അന്തർ സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലിക്കായി കോൺഗ്രസ് വാഗ്ദാനം ചെയ്ത ധനസഹായം ആലപ്പുഴ ജില്ലാ കലക്ടർ എം. അഞ്ജന നിരസിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ആലപ്പുഴയിൽ നിന്ന് ബിഹാറിലേക്ക്  അന്തർ സംസ്ഥാന തൊഴിലാളികളേയും കൊണ്ട് ട്രെയിൻ പുറപ്പെടുന്നത്. 1140 തൊഴിലാളികളാണ് ഇന്ന് ബിഹാറിലേക്ക് പുറപ്പെടുന്നത്. ഇവർ താമസിക്കുന്ന സ്ഥലത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസ് വഴി റെയിൽവെ സ്റ്റേഷനിലേക്കും  അവിടെ നിന്നും ബിഹാറിലേക്കും എത്തിക്കുന്നതിന് 930 രൂപയാണ് തൊഴിലാളികളിൽ നിന്ന് ജില്ലാഭരണകൂടം ഈടാക്കുന്നത്. 

ഈ തുക നൽകാൻ തയാറാണെന്ന് അറിയിച്ച കോൺഗ്രസ് നേതൃത്വത്തോട് സർക്കാരിന്‍റെ അനുമതിയില്ലെന്നായിരുന്നു കലക്ടറുടെ പ്രതികരണം. ഇക്കാര്യത്തിൽ തനിക്ക് തീരുമാനം എടുക്കാനാകില്ല എന്ന് കലക്ടർ അറിയിച്ചതായി ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എം. ലിജു പറഞ്ഞു. തൊഴിലാളികളുടെ യാത്രാ ചെലവിലേക്കായി 10 ലക്ഷം രൂപയാണ് കോൺഗ്രസ് വാഗ്ദാനം െചയ്തത്.

അങ്ങേയറ്റം പ്രതിഷേധാർഹമായ കാര്യമാണ് ഇത്. പാവപ്പെട്ട തൊഴിലാളികളുടെ യാത്രാക്കൂലി സംസ്ഥാന സർക്കാർ വഹിക്കാൻ തയാറാകണം. അല്ലെങ്കിൽ ഇതിന് തയാറാകുന്നവരെ അനുവദിക്കണമെന്നും എം.ലിജു ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസമാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധി അറിയിച്ചത്. ഇതിന്‍റെ ഭാഗമായാണ് ആലപ്പുഴയിലെ മുഴുവൻ തൊഴിലാളികളുടേയും ട്രെയിൻ ടിക്കറ്റ് തുക തങ്ങൾ വഹിക്കാമെന്ന് കോൺഗ്രസ് അറിയിച്ചത്.

Tags:    
News Summary - Congress offers 10 lakh rupees for mgrant labourers-Alappuzha district collector denied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.