തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ മണ്ഡലം കമ്മിറ്റി മുതൽ ഡി.സി.സി തലംവരെ അടിയന്തരമായി നടത്താൻ തീരുമാനിച്ച പുനഃസംഘടന വൈകും.ഈ മാസം നടക്കുന്ന എ.ഐ.സി.സി സമ്മേളനത്തിന് ശേഷമേ ഇനി പുനഃസംഘടന ചർച്ചപോലും സജീവമായി നടക്കൂവെന്നാണ് സൂചന.
പുനഃസംഘടന ചർച്ചകൾക്കായി ജില്ലകളിൽ പ്രത്യേക സമിതിക്ക് കെ.പി.സി.സി രൂപം നൽകിയിരുന്നു. തുടക്കത്തിൽ പരിമിതമായ അംഗങ്ങളെ മാത്രം ഉൾക്കൊള്ളിക്കാനാണ് കെ.പി.സി.സി തീരുമാനിച്ചിരുന്നതെങ്കിലും വിവിധകോണുകളിൽ നിന്നുള്ള സമ്മർദത്തെതുടർന്ന് സമിതി അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു. ഇത് പുനഃസംഘടന വേഗത്തിലാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി.
കൂടാതെ പുനഃസംഘടനക്കുള്ള മാനദണ്ഡങ്ങളിൽ അടിക്കടി മാറ്റംവരുത്തി പലതവണ സർക്കുലർ ഇറക്കിയ കെ.പി.സി.സി നടപടിയും പുനഃസംഘടനയെ പിന്നോട്ടടിച്ചെന്ന് പരാതിയുണ്ട്.ചൊവ്വാഴ്ച പട്ടിക കൈമാറണമെന്നാണ് കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നത്.
പത്താം തീയതിയോടെ പുനഃസംഘടന പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ചർച്ച ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.