തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം വെള്ളിയാഴ്ച കേരള കോൺഗ്രസ്-ജോസഫ് വിഭാഗവുമായി ചർച്ച നടത്തും. രാവിലെ ഒമ്പതിനാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് കാരണം വിശ്രമിക്കുന്ന പി.ജെ. ജോസഫ് ചർച്ചയിൽ നേരിട്ട് പെങ്കടുക്കില്ല.
അതേസമയം ജോസഫ് പക്ഷത്തെ മറ്റ് നേതാക്കൾ ചർച്ചയിൽ സംബന്ധിക്കും. ആദ്യം 15 സീറ്റിനാണ് ജോസഫ് പക്ഷം അവകാശവാദം ഉന്നയിച്ചിരുന്നതെങ്കിലും ഇേപ്പാൾ 13 സീറ്റ് കിട്ടിയേ മതിയാകൂവെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
അതേസമയം, ജോസഫ് വിഭാഗത്തിെൻറ അമിതമായ അവകാശവാദത്തിന് വഴങ്ങേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. പരമാവധി ഒമ്പത് സീറ്റ് നൽകിയാൽ മതിയെന്നാണ് കോൺഗ്രസിെൻറ നിലപാട്.
യു.ഡി.എഫിൽ സീറ്റ് വിഭജനം മുന്നോട്ടുനീങ്ങാത്തതിെൻറ പ്രധാന കാരണം ജോസഫ് പക്ഷവുമായുള്ള ചർച്ച കാര്യമായ മുന്നോട്ടുനീങ്ങാത്തതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ സീറ്റ് ചർച്ച ഇനി അനന്തമായി നീട്ടിക്കൊണ്ടുപോകാൻ മുന്നണിക്ക് കഴിയില്ല.
മാത്രമല്ല ചർച്ച നീളുന്നത് വിജയസാധ്യതയെപോലും ബാധിക്കാമെന്നും നേതൃത്വം കരുതുന്നു. അതിനാൽ ജോസഫ് പക്ഷത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി സീറ്റ് വിഭജനം എത്രയുംവേഗം പൂർത്തീകരിച്ച് പ്രഖ്യാപനം നടത്താനാണ് ശ്രമം.
മുന്നണിയിലെ മറ്റ് ചില ഘടകകക്ഷികളുമായി 27നും സീറ്റ് പങ്കിടൽ ചർച്ച നടക്കും. മുസ്ലിം ലീഗ് നേതൃത്വവുമായി ഒന്നാം തീയതിയാണ് സീറ്റ് വിഭജന ചർച്ച നടത്താൻ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞദിവസങ്ങളിൽ കോൺഗ്രസ്, ലീഗ് നേതാക്കൾ അനൗപചാരിക ചർച്ചകൾ നടത്തിയിരുന്നു. അതിനിടെ 28ന് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന യു.ഡി.എഫ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ നേതൃത്വം ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.