.

ചില വിസർജ്യങ്ങളെ പുറം തള്ളിയാലേ കോൺഗ്രസ് രക്ഷപ്പെടു -കെ സുധാകരൻ

കിളിമാനൂർ: ദുർമേദസ് ബാധിച്ചു പോയ കോൺഗ്രസിന്‍റെ  ഇപ്പോഴത്തെ ശരീര ത്തിൽ നിന്ന് ചില വിസർജ്യങ്ങളെ പുറന്ത ള്ളിയാലേ പ്രസ്ഥാനത്തിന്റെ മുന്നോട്ട് പോക്ക് സാധ്യമാവൂവെന്ന് കെ.പി.സി.സി. പ്രസിഡൻറ് കെ.സുധാകരൻ എം.പി.            

നഗരൂരിൽ സർവീസ് സഹകരണ ബാങ്ക് സഹകാരി കൂട്ടമായ്​മയും, ആറ്റിങ്ങൽ കെയറും സുമനസുകളും ചേർന്ന് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.            

സ്വാർത്ഥയുടെ പര്യായമായ ചില നേതാക്കന്മാർ മൂലമാണ്  ജനങ്ങൾ കോൺഗ്രസിൽ നിന്ന് അകന്നത്. ഇടക്കാലത്ത് ഗ്രാമീണ ജനതയെ മറന്നതും അകന്നതും, അയൽക്കാരനെപ്പോലും തിരിച്ചറിയാൻ കഴിയാത്ത നേതാക്കളുടെ പ്രവർത്തനങ്ങളുമാണ് പാർട്ടിയെ തളർത്തിയത്.

കോൺഗ്രസ് തിരിച്ചുവരവിന്‍റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശ് എം.പി അധ്യക്ഷനായി. ഡി.സി.സി. അധ്യക്ഷൻ പാലോട് രവി, നഗരൂർ സർവ്വീസ് സഹകരണ ബാ ങ്ക് പ്രസിഡൻറ് എ.ഇബ്രാഹിം കുട്ടി, എ. ഷിഹാബുദ്ദീൻ, ബി.രത്നാകരൻപിള്ള എന്നിവർ പ്രസംഗിച്ചു. നഗരൂർ കോട്ട യ്ക്കൽ സ്വദേശിനിയായ ലിസിയ്ക്കും രണ്ട് പെൺമക്കൾക്കുമായി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കെ.പി. സി.സി. പ്രസിഡൻറ് കൈമാറി. നഗരൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡൻറായി 51 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുകയും, ബാങ്കിനെ വള ച്ചയുടെ പാതയിൽ എത്തിക്കുകയും ചെയ്ത എ.ഇബ്രാഹിം കുട്ടിയ്ക്ക് ആദരമർ പ്പിക്കുന്ന പരിപാടിക്കും ചടങ്ങിൽ തുടക്കമായി. 

Tags:    
News Summary - Congress will escape only by throwing out some waste - K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.