പെരിങ്ങോട്ടുകുറുശ്ശി: എ.വി. ഗോപിനാഥ് എന്ത് തീരുമാനമെടുത്താലും ഒപ്പമുണ്ടാകുമെന്ന് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധ മുരളീധരൻ.
ഇതോടെ ഗോപിനാഥ് രാജിെവച്ചാൽ 42 വർഷമായി ഭരണത്തിലിരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് കോൺഗ്രസിന് നഷ്ടപ്പെടുമെന്നുറപ്പായി.
ഗോപിനാഥ് രാജിെവച്ചാൽ 16 വാർഡുകളുള്ള പഞ്ചായത്തിലെ 11 കോൺഗ്രസ് അംഗങ്ങളും രാജിെവക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. എ.വി. ഗോപിനാഥിെൻറ തീരുമാനമാണ് അന്തിമമെന്നും മറിച്ചൊരു തീരുമാനമില്ലെന്നും പ്രസിഡൻറ് രാധ മുരളീധരനും വൈസ് പ്രസിഡൻറ് ഇ.പി. പൗലോസും പറഞ്ഞു.
കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ ഏക പ്രതിപക്ഷാംഗവും പെരുങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളി ഡിവിഷനിൽനിന്ന് വിജയിച്ച കോൺഗ്രസ് അംഗവുമായ പി.എച്ച്. ഭാഗ്യലതയും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്.
മരിക്കുംവരെ കോൺഗ്രസുകാരനായി ത്രിവർണ പതാകക്ക് കീഴിൽ അണിനിരക്കണമെന്നാണ് ആഗ്രഹമെന്നും പറ്റാത്ത സാഹചര്യം വന്നാൽ ഒറ്റവർണ പതാകക്ക് കീഴിൽ അണിനിരക്കുന്നതിൽ വിഷമമില്ലെന്നും പിന്തുണയുമായി പ്രസിഡൻറും അംഗങ്ങളും വീട്ടിലെത്തിയപ്പോൾ ഗോപിനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.