കോണ്‍ഗ്രസ്​ പിന്തുണ പിന്‍വലിച്ചു; കേരള കോൺഗ്രസ് –എം ബാങ്ക് പ്രസിഡൻറ്​ പുറത്തായി

പാലാ: ഭരണസമിതിയില്‍ ഭൂരിപക്ഷം നഷ്​ടപ്പെട്ടതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ്​ എം വിഭാഗക്കാരനായ ചൂണ്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡൻറ്​ സ്ഥാനം രാജി​െവച്ചു.

കോണ്‍ഗ്രസ് അംഗങ്ങള്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ് പ്രസിഡൻറ്​ ജിമ്മിച്ചന്‍ ചന്ദ്രന്‍കുന്നേല്‍ രാജി​െവച്ചത്. 13 അംഗ ഭരണസമിതിയില്‍ കേരള കോണ്‍ഗ്രസ്​ എമ്മിനും കോണ്‍ഗ്രസിനും ആറുവീതവും ജനപക്ഷത്തിന് ഒന്നും അംഗങ്ങളാണുള്ളത്.

ഇതില്‍ കേരള കോണ്‍ഗ്രസി​െൻറ അംഗം ജോര്‍ജ് ജോസഫ് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസിന് ഒറ്റക്ക്​ ഭൂരിപക്ഷമായത്. കേരള കോണ്‍ഗ്രസ്​ ഇടതുപക്ഷത്ത്​ ചേരുന്നതിലുള്ള വിയോജിപ്പ് മൂലമാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ്​ യു.ഡി.എഫിന് പുറത്തായതിനാൽ കോണ്‍ഗ്രസ്​ ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ്​ നല്‍കിയതെന്ന് കോണ്‍ഗ്രസ്​ അംഗങ്ങൾ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.