പശ്ചിമഘട്ട സംരക്ഷണം: മലയോര മേഖലകളിൽ കൃഷിയിറക്കാൻ പഠനം

തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​ന് കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ പ​ഠ​ന​വു​മാ​യി സ​ർ​ക്കാ​ർ. കൃ​ഷി​വ​കു​പ്പാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച ത​ല​സ്ഥാ​ന​ത്ത്​ മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​രും. അ​ന്ത​രാ​ഷ്ട്ര​ത​ല​ത്തി​ലെ പ്ര​മു​ഖ​രു​ടെ​യും വി​ദ​ഗ്​​ധ​രു​ടെ​യും അ​ഭി​പ്രാ​യം തേ​ടു​ക​യാ​ണ്​ ആ​ദ്യ​ന​ട​പ​ടി. തു​ട​ർ​ന്ന്, കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യും പ്ര​ദേ​ശി​ക ജ​ന​സ​മൂ​ഹ​വു​മാ​യും ച​ർ​ച്ച​ചെ​യ്യും. ശാ​സ്ത്രീ​യ അ​റി​വു​ക​ൾ​കൂ​ടി ക്രോ​ഡീ​ക​രി​ച്ച​ശേ​ഷ​മാ​കും ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​ക​യെ​ന്നും മ​ന്ത്രി പി. ​പ്ര​സാ​ദ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ എ​ന്തും​ചെ​യ്യാ​മെ​ന്ന രീ​തി പാ​ടി​ല്ലെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​ര​ക്ഷ​ണം സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ജീ​വി​ത​ത്തെ വേ​ഗം ത​ക​ർ​ച്ച​യി​ലേ​ക്ക്​ എ​ത്തി​ക്കും. ഇ​തി​നാ​യി സ​മ​ഗ്ര​പ​ദ്ധ​തി​ക​ളാ​ണ്​ കൃ​ഷി​വ​കു​പ്പ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ശ്ചി​മ​ഘ​ട്ട​മേ​ഖ​ല​യി​ലെ ആ​ളു​ക​ളെ​ക്കൂ​ടി ചേ​ർ​ത്തു​നി​ർ​ത്തി​യു​ള്ള സം​ര​ക്ഷ​ണ​മാ​ണ്​ വേ​ണ്ട​തെ​ന്ന ആ​വ​ശ്യം​ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തി​നാ​ൽ കാ​ർ​ഷി​ക ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ​ക്ക്​ കൂ​ടി ക​രു​ത്തു​പ​ക​രു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ്​ തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

വ്യാ​പ​ക​കൈ​യേ​റ്റ​വും ഖ​ന​ന​വും വ​ന​ന​ശീ​ക​ര​ണ​വും ഈ​പ്ര​ദേ​ശ​മാ​കെ ക്ഷ​യി​പ്പി​ച്ചു​ക​ഴി​ഞ്ഞു. ദേ​ശീ​യ വ​ന​ന​യ പ്ര​കാ​രം പ​ർ​വ​ത​മേ​ഖ​ല​ക​ളി​ൽ 60 ശ​ത​മാ​നം വ​ന​മാ​യി​രി​ക്ക​ണം. എ​ന്നാ​ൽ, പ​ശ്ചി​മ​ഘ​ട്ട​ത്തി​ലി​പ്പോ​ൾ 40 ശ​ത​മാ​ന​ത്തി​ലും താ​ഴെ മാ​ത്ര​മേ വ​ന​മു​ള്ളൂ. 

Tags:    
News Summary - Conservation of the Western Ghats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.