കേരളത്തി​െൻറ കാലാവസ്ഥയും മണ്ണി​െൻറ ഘടനയും പരിഗണിച്ച്​ ഇനി കൃഷി -മന്ത്രി പി. പ്രസാദ്​

ആലപ്പുഴ: കാലാവസ്ഥ, ഭൂമിയുടെ ലഭ്യത, മണ്ണി​െൻറ ഘടന എന്നിവ പരിഗണിച്ചാവും ഇനി​ കേരളത്തിൽ കൃഷി നടപ്പാക്കുകയെന്ന്​​ മന്ത്രി പി. പ്രസാദ്​. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്​ സംസ്ഥാനത്തെ അഞ്ച്​ അഗ്രോ ഇക്കോളജിക്കൽ മേഖലയായി തിരിച്ചു. ഇവയെ 23 യൂനിറ്റായും വിഭജിച്ചു. അടുത്തവർഷം ഏപ്രിൽ ഒന്നുമുതൽ കേരളത്തിൽ കൃഷി നടപ്പാക്കുന്നത്​ ഈ അഗ്രോ സോണുകളെ അടിസ്ഥാനമാക്കിയാണ്​. ആസൂത്രണം, വിളനിർണയം, സഹായം എന്നിവയെല്ലാം സോണുകളെ അടിസ്ഥാനപ്പെടുത്തി​ നടപ്പാക്കും.

കാർഷികോൽപന്നങ്ങളുടെ സംഭരണവും സംസ്കരണവും വിപണനവും ലക്ഷ്യമിട്ട്‌ കേരള അഗ്രോ ബിസിനസ്‌ കമ്പനി (കാർബോ) രൂപവത്​കരിക്കും. സർക്കാർ പ്രഖ്യാപിച്ച അഗ്രോ പാർക്കുകളുടെ തുടർച്ചയാണിത്​. അഞ്ച്​ പാർക്കാണ്‌ നിലവിലുള്ളത്​. ഇവ സംസ്ഥാനത്തി​െൻറ മുഴുവൻ മേഖലകളിലേക്കും വ്യാപിപ്പിക്കും. വിപണനം ലക്ഷ്യമാക്കിയുള്ള കമ്പനിയുടെ പ്രവർത്തനം, ഘടന എന്നിവയെക്കുറിച്ചുള്ള പഠനറിപ്പോർട്ട്‌ സമർപ്പിക്കാൻ കൃഷി വകുപ്പ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ 11 വിദഗ്​ധർ അടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി.

വെറുമൊരു സർക്കാർ ഓഫിസ്‌ എന്നതിനുപകരം കൃഷിഭവനുകളെ സ്മാർട്ടാക്കാനുള്ള പദ്ധതികളും നടപ്പാക്കും. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്ന കടലാസ്‌രഹിത കൃഷിഭവനുകളാകും. തുടക്കത്തിൽ 28 കൃഷിഭവനെ സ്മാർട്ടാക്കും. ഇക്കോ ഷോപ്​, ബയോ ക്ലിനിക്, കോൾ സെൻറർ തുടങ്ങിയവയുണ്ടാകും. കടലാസ്‌ ജോലികൾ കുറച്ച്‌ കൃഷി ഓഫിസർമാർക്ക്‌ കൂടുതൽ സമയം പാടത്തും പറമ്പിലും ചെലവിടാനുള്ള സാഹചര്യമൊരുക്കും. സർക്കാറി​െൻറ നൂറുദിന കർമ പദ്ധതിയലുൾപ്പെടുത്തിയ അഞ്ച്​ പദ്ധതിയും കൃഷിവകുപ്പ്‌ വിജയകരമായി പൂർത്തിയാക്കി​െയന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Considering the climate and soil structure of Kerala, the Minister of Agriculture, P. Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.