മന്ത്രി വീണാ ജോർജിന്റെ ഓഫിസിനെതിരെ ഗൂഢാലോചന നടന്നു, പിന്നിൽ വ്യക്തികളും മാധ്യമങ്ങളും -മുഖ്യമന്ത്രി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫിസിനെതിരെ ഗൂഢാലോചന നടന്നുവെന്നും അതിന്റെ ഭാഗമായാണ് വാർത്തകൾ വന്നതെന്ന് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം വാർത്തകൾക്ക് പിന്നിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. അത് വ്യക്തമായിട്ടുണ്ട്. ഇത്തരം വാർത്തകൾക്ക് അധികകാലം ആയുസുണ്ടാകില്ല. അവക്കെല്ലാം അൽപായുസ് മാത്രമെയുണ്ടാകൂ -മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബസംഗമം തന്റെ മണ്ഡലമായ ധർമടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇല്ലാത്ത കഥവെച്ചാണ് ആരോഗ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇത്തരം ഗൂഢാലോചന ആദ്യത്തേതോ ഒടുവിലത്തേതോ അല്ല. ആരോഗ്യ വകുപ്പിന്റെത് മികച്ച പ്രവർത്തനമാണ്. അടുത്ത കാലത്ത് നിപ വന്നപ്പോഴടക്കം നല്ല പ്രവർത്തനമാണ് ആരോഗ്യവകുപ്പും മന്ത്രിയും നടത്തിയത് -പിണറായി അഭിപ്രായപ്പെട്ടു.

ദേശീയ അന്വേഷണ എജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണ്. കേന്ദ്രം കേരളത്തോട് പകയോടെയാണ് പെരുമാറുന്നത്. വർഗീയതക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുക്കുന്നില്ല. കേന്ദ്രത്തിനെതിരെ, കേന്ദ്ര നയത്തിനെതിരെ ഒരുമിച്ചു നിൽക്കാൻ ഇവിടെ നിന്നും ജയിച്ചുപോയ കോൺഗ്രസ് എം.പിമാർ തയ്യാറാകുന്നില്ല. കേരളത്തിന് വേണ്ടി എതെങ്കിലും ഒരു ഘട്ടത്തിൽ ഈ എം.പിമാർ ശബ്ദിച്ചുവോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Tags:    
News Summary - Conspiracy against office of Minister Veena George -Chief Minister pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.