ഉപഭോക്തൃ തർക്കപരിഹാരം: സംസ്ഥാനം മെല്ലെപ്പോക്കിൽ

കൊച്ചി: ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പലമേഖലകളിലും കേരളം മുന്നേറ്റം തുടരുമ്പോൾ ഉപഭോക്തൃ തർക്കങ്ങൾ പരിഹരിക്കപ്പെടുന്ന കാര്യത്തിൽ അത്ര മുന്നിലല്ല നമ്മുടെ സംസ്ഥാനം. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ 17ാം സ്ഥാനമാണ് കേരളത്തിനുള്ളത്.

മറ്റു പല സംസ്ഥാനങ്ങളും 95 ശതമാനത്തിനു മുകളിലും ഉപഭോക്തൃ പരാതികൾ തീർപ്പാക്കിയപ്പോൾ കേര‍ളത്തിൽ ഇതുവരെ തീർപ്പാക്കിയത് 91.24 ശതമാനം പരാതികളാണ്. സംസ്ഥാനത്ത് കമീഷൻ നിലവിൽ വന്നതു മുതൽ ഇതുവരെ ലഭിച്ച 32,887 പരാതികളിൽ 30,007 എണ്ണം തീർപ്പാക്കിയപ്പോൾ 2880 കേസുകളാണ് കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ഉപഭോക്തൃ കമീഷനുകളിലെല്ലാമായി ഇതിനകം ലഭിച്ചത് 2,27,435 കേസുകളാണ്, ഇതിൽ 2,12,380 എണ്ണം (93.38 ശതമാനം) പരിഹരിക്കപ്പെട്ടതായി ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമീഷന്‍റെ (എൻ.സി.ഡി.ആർ.സി) കണക്കുകൾ വ്യക്തമാക്കുന്നു.

ത്രിപുരയാണ് ഉപഭോക്തൃ തർക്കപരിഹാരത്തിലെ മുന്നിൽനിൽക്കുന്ന സംസ്ഥാനം. 99.74 ആണ് ഇവിടത്തെ തീർപ്പുകൽപിക്കൽ ശതമാനം. 98.81 ശതമാനവുമായി പഞ്ചാബും 98.41 ശതമാനവുമായി അരുണാചൽപ്രദേശും രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. 97.63 ശതമാനം പരാതികളും തീർപ്പാക്കിയ ഛത്തിസ്ഗഢ് നാലാമതും 97.22 ശതമാനത്തോടെ ആന്ധ്രപ്രദേശ് അഞ്ചാമതുമുണ്ട്. പുതുച്ചേരി (94.52), അന്തമാൻ-നികോബാർ ദ്വീപുകൾ (93.23) തുടങ്ങിയ കേന്ദ്രഭര‍ണ പ്രദേശങ്ങളും കേരളത്തേക്കാൾ കൂടുതൽ ശതമാനം കേസുകൾ തീർപ്പാക്കിയവയാണ്.

ഉ​പ​ഭോ​ക്തൃ​ദി​നം എ​ന്തി​ന് ?
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ക​യും സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ട​ത്തു​ന്ന​തി​നും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​മാ​യാ​ണ് ഉ​പ​ഭോ​ക്തൃ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. 1962 മാ​ർ​ച്ച് 15ന് ​യു.​എ​സ് പ്ര​സി​ഡ​ൻ​റ് ജോ​ൺ എ​ഫ്. കെ​ന്ന​ഡി പാ​ർ​ല​മെൻറി​ൽ ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​സം​ഗി​ച്ച​തി​ന്‍റെ ഓ​ർ​മ​ക്കാ​യാ​ണ് 1983 മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ഈ ​ദി​നം ആ​ച​രി​ച്ചു​പോ​രു​ന്ന​ത്. ഇ​ന്ത്യ​യി​ൽ 1986ലെ ​ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൻ.​സി.​ഡി.​ആ​ർ.​സി എ​ന്ന അ​ർ​ധ ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ നി​ല​വി​ൽ​വ​ന്ന​ത്. ഡി​സം​ബ​ർ 24 ആ​ണ് ദേ​ശീ​യ ഉ​പ​ഭോ​ക്തൃ​ദി​നം.
Tags:    
News Summary - Consumer Dispute Resolution: The State Slows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.