പറവൂർ: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അവഹേളിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഒരു സ്ത്രീ തനിക്കെതിരെ അശ്ലീല വിഡിയോ പുറത്തുവിട്ടതിനെത്തുടർന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസും മുൻ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറവൂർ പൊലീസിൽ നൽകിയ പരാതിയിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
വടക്കേക്കര സ്വദേശി പി.എസ്. രാജേന്ദ്രപ്രസാദ്, ചിറ്റാറ്റുകര പറയകാട് സ്വദേശി ഇ.എം. നായിബ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പറവൂർ പൊലീസ് കേസെടുത്തത്. മുനമ്പം സ്റ്റേഷൻ ഇൻസ്പെക്ടർക്കാണ് അന്വേഷണച്ചുമതല. ഇത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചവരെക്കുറിച്ചും ഷെയർ ചെയ്തവരെക്കുറിച്ചും സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. ബിനോജിനാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.