തിരുവനന്തപുരം: എൻ.ഡി.എ വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എ മുന്നണിയില്‍ പരിഗണന കിട്ടാത്തതില്‍ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധമുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും തുഷാർ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. സാഹചര്യങ്ങള്‍ അനുസരിച്ച് ബി.ഡി.ജെ.എസ് തീരുമാനം എടുക്കും. എൽ.ഡി.എഫിലും യു.ഡി.എഫിലും എൻ.ഡി.എയിലും ബി.ഡി.ജെഎസിന് സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന നേതൃത്വം ബി.ഡി.ജെ.എസിനോട് മാന്യത കാണിച്ചിട്ടില്ലെന്നും എൻ.ഡി.എയില്‍ തുടരണമോ എന്ന കാര്യത്തില്‍ ബി.ഡി.ജെ.എസ് പുനര്‍വിചിന്തനം നടത്തണമെന്നും കഴിഞ്ഞദിവസം വെളളാപ്പളളി നടേശന്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.