കൊച്ചി: അഞ്ച് വർഷം മുമ്പത്തെ മൂല്യവർധിത നികുതി (വാറ്റ്) നിർണയത്തിലെ അപാകതകളുടെ പേരിൽ വ്യാപാരികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട് നികുതി വകുപ്പ് പുറത്തിറക്കിയ വിവാദ സർക്കുലർ റദ്ദാക്കി. 2013-14ലെ വാറ്റ് നിർണയവുമായി ബന്ധപ്പെട്ട് 1483 വ്യാപാരികൾക്ക് തിരക്കിട്ട് ഇ-മെയിൽ വഴി നോട്ടീസ് നൽകി മാർച്ച് 31നകം നികുതി നിർണയം പൂർത്തിയാക്കാനായിരുന്നു ഉത്തരവിലെ നിർദേശം.
അഞ്ച് വർഷത്തോളം ഫയലുകളിൽ നടപടി എടുക്കാതിരുന്ന ഉദ്യോഗസ്ഥരുടെ നടപടി ലേക്ഡൗൺ സമയത്ത് വ്യാപാരികൾക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വെള്ളിയാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. മൂല്യവർധിത നികുതി, ആഡംബര നികുതി, കേന്ദ്ര വിൽപന നികുതി, കേരള പൊതു വിൽപന നികുതി നിയമങ്ങൾ പ്രകാരം മാർച്ച് 31ന് നികുതി നിർണയം പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസുകളുടെ കാലാവധി നീട്ടാനാണ് പുതിയ തീരുമാനം.
കോവിഡ് 19നെത്തുടർന്ന് സംസ്ഥാനത്തെ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധിയും സുപ്രീംകോടതി നിർദേശവും പരിഗണിച്ചാണ് നികുതി നിർണയ നോട്ടീസുകളുടെ കാലാവധി ദീർഘിപ്പിക്കുന്നത് എന്നാണ് നികുതി വകുപ്പിെൻറ വിശദീകരണം. നോട്ടീസിന് മേൽ വ്യാപാരികളുടെ മറുപടിയും വാദവും കേട്ടതിനുശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.