തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ച് കൊടുക്കണമായിരുന്നെന്നും അതാണ് നവോത്ഥാനമെന്നുമുള്ള പരാമർശമാണ് വിവാദമായത്.
പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാർ സി.പി.എമ്മിലുണ്ട്. നവോത്ഥാനം മുഖ്യമന്ത്രി സ്വന്തം കുടുംബത്തിൽ നിന്നുവേണം തുടങ്ങേണ്ടത്. സ്വന്തം കസേര ഉറപ്പിക്കാനുള്ള നവോത്ഥാനമാണ് അദ്ദേഹത്തിെൻറത്. അത് തട്ടിപ്പാണെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു. എസ്.സി^എസ്.ടി വികസനഫണ്ട് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സംഘടിപ്പിച്ച ധര്‍ണയിലാണ് പരാമർശം.
പട്ടികജാതി വിഭാഗങ്ങളോടുള്ള അവഗണന മന്ത്രിസഭ രൂപവത്കരണത്തിലും കണ്ടു. കെ. രാധാകൃഷ്ണന് ദേവസ്വം കൊടുത്ത് നവോത്ഥാനം നടത്തിയെന്നാണ് പറയുന്നത്. ദേവസ്വം വകുപ്പിൽ എന്ത് നവോത്ഥാനമാണുള്ളത്. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാൻ തെൻറ മനഃസാക്ഷി സൂക്ഷിപ്പുകാരനെ മുഖ്യമന്ത്രി നിയോഗിച്ചു.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണെൻറ പ്രൈവറ്റ് സെക്രട്ടറിയായി എ. സമ്പത്തിനെ നിയമിച്ചതിനെ ചൂണ്ടിക്കാട്ടിയിരുന്നു ഇൗ പരാമര്‍ശം. ഇതിനിടെ വിവാദ പരാമർശത്തിൽ കൊടിക്കുന്നിലിന് പരോക്ഷ പിന്തുണയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. നവോത്ഥാന നായകെൻറ യഥാർഥമുഖം ജനങ്ങൾക്ക് വ്യക്തമായിക്കൊണ്ടിരിക്കുന്ന സന്ദർഭമാണിതെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം, സ്ത്രീവിരുദ്ധവും വിലകുറഞ്ഞതുമായ പരാമർശമാണ് കൊടിക്കുന്നിൽ സുരേഷ് നടത്തിയതെന്നും ഇതിനോട് പ്രതിഷേധം ഉയരണമെന്നും ഡി.വൈ.എഫ്.െഎ സംസ്ഥാധന സെക്രട്ടറി എ.എ. റഹീം പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നെന്ന് കൊടിക്കുന്നില്‍. പരാമർശത്തെ വേറൊരുതരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നവോത്ഥാന നായകനായി പ്രത്യക്ഷപ്പെടുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്ത ഭരണാധികാരിയെന്ന നിലയില്‍, പറയുന്ന കാര്യത്തില്‍ ആത്മാർഥതയുണ്ടായിരുന്നെങ്കില്‍ സ്വന്തം കുടുംബത്തില്‍ അത് നടപ്പാക്കണമായിരുന്നു. അത്തരം ചര്‍ച്ച പൊതുസമൂഹത്തിന് മുന്നില്‍ വന്നു. ഇടതുപക്ഷ പാർട്ടികളും അക്കാര്യം ചർച്ച ചെയ്തതാെണന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.