കെ. വിദ്യക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം. ഹസൻ

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ് എം.എം. ഹസൻ. അറസ്റ്റ് ചെയ്താൽ സ്ത്രീത്വത്തിന് എന്തെങ്കിലും സംഭവിക്കുമെന്ന് ഭയമുണ്ടോ എന്നായിരുന്നു ഹസന്‍റെ ചോദ്യം.

‘മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോൾ പറഞ്ഞ ന്യായം അവിവാഹിതയായതിനാൽ അവരെ അറസ്റ്റ് ചെയ്യാൻ പറ്റില്ല എന്നാണ്. പൊലീസ് അവിവാഹിതമാരെ അറസ്റ്റ് ചെയ്താൽ അവരുടെ എന്തെങ്കിലും, സ്ത്രീത്വത്തെ നഷ്ടപ്പെടുമെന്ന ഭയത്തിലാണോ അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന് പറയുന്നത്?’ -എന്നാണ് എം.എം ഹസൻ പറഞ്ഞത്. കോഴിക്കോട് കെ.എസ്.യു സംഘടിപ്പിച്ച മാർച്ചിലാണ് വിവാദ പരാമർശം നടത്തിയത്.

അതേസമയം, ഒളിവിൽ കഴിയുന്ന വിദ്യക്കെതിരെ ലുക്കൗട്ട് നോട്ടീസ് പതിച്ച് കെ.എസ്.യു പ്രതിഷേധിച്ചു. വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ടറേറ്റിന് മുന്നിലാണ് ലുക്കൗട്ട് നോട്ടീസ് പതിച്ചത്.

വിദ്യയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കൊച്ചി കമീഷണർ ഓഫിസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

Tags:    
News Summary - controversial remarks by mm hassan against k vidya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.