കോഴിക്കോട്: വിശുദ്ധ ഖുർആെൻറ മറവിൽ കള്ളക്കടത്ത് നടത്തി എന്ന് യു. ഡി.എഫ് കൺവീനർ ബെന്നി ബെഹനാെൻറ ഫേസ്ബുക് പോസ്റ്റിലെ പരാമർശം വിവാദത്തിൽ. അന്വേഷണ ഏജൻസികൾപോലും കണ്ടെത്താത്ത കാര്യമാണിതെന്നും ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ യു.ഡി.എഫ് കൺവീനർ ബി.ജെ.പിക്ക് വർഗീയത കളിക്കാൻ അവസരമുണ്ടാക്കിക്കൊടുത്തുവെന്നുമാണ് ആരോപണം.
ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപമിതാണ്: ''വിശുദ്ധ ഖുർആൻ കൊണ്ടുവന്നത് തീവ്രവാദികൾക്കുവേണ്ടിയാണെന്ന് പറഞ്ഞുകൊണ്ട് പരിശുദ്ധ ഖുർആനെ ഞാൻ അപമാനിച്ചു എന്ന തരത്തിൽ വ്യാജ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ചിലർ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു . എെൻറ പൊതുപ്രവർത്തന ജീവിതം തുറന്ന പുസ്തകമാണ്.
എെൻറ മതേതര നിലപാടുകളും മതങ്ങളോടുള്ള സമീപനവും അറിയുന്ന കേരളത്തിലെ ജനങ്ങൾ ഈ വ്യാജ പ്രചരണം വിശ്വസിക്കുകയില്ല. വിശുദ്ധ ഖുർആെൻറ മറവിൽ സ്വർണ കള്ളക്കടത്ത് നടത്തിയവർ നിയമനടപടികൾ നേരിടേണ്ടി വരുമ്പോൾ പൊതു സമൂഹത്തിെൻറ ശ്രദ്ധ തിരിച്ചുവിടാൻ മതസ്പർധയുണ്ടാക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
സോഷ്യൽ മീഡിയയിലൂടെ എന്നെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കേരളീയ പൊതു സമൂഹത്തെ ഞാൻ അറിയിക്കുന്നു.''
സ്വർണക്കടത്തുമായി ഖുര്‍ആനെ ബന്ധപ്പെടുത്തുന്നത് ഒട്ടും നീതികരിക്കാനാവില്ലെന്നും ഇസ്‌ലാമിക വിശ്വാസികളെ അപരവത്കരിക്കാനുള്ള ശ്രമം ഒരു കൂട്ടര്‍ കൊണ്ടുപിടിച്ചു നടത്തുമ്പോള്‍ ഖുര്‍ആനെ മറയാക്കി വിഷയം തെരുവിലേക്ക് വലിച്ചിഴക്കുന്നത് ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ് എന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.