തിരുവനന്തപുരം: പാലാ ബിഷപ്പ് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്.
ഈ സംവാദം ശരിയല്ല, ആരോഗ്യകരമല്ല. അതുകൊണ്ട് സാമുദായിക സൗഹാർദ്ദം ആഗ്രഹിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ, മത - സാമുദായിക സംഘടനകളൊക്കെ ഈ വിഷയത്തിൽ സംവാദം അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമൂഹത്തിൽ അങ്ങേയറ്റം ദോഷകരമായി മാറാൻ സാധ്യതയുള്ള ഒന്നാണ് ബിഷപ്പിന്‍റെ പ്രസ്താവന. ഇല്ലാത്ത കാര്യത്തിന്‍റെ േപരിലുള്ള സംവാദങ്ങൾ അവസാനിപ്പിക്കണം. സംവാദം അവസാനിപ്പിച്ചില്ലേൽ വലിയ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ അത് ഉണ്ടാക്കും.ഓരോ ഭാഗത്തും എക്സട്രീമിസം വളർത്താൻ ഇടയാക്കും. ഈ സംവാദം ശരിയല്ലെന്ന് പറഞ്ഞ രാഷ്ട്രീയ നേതാക്കളുടെ നിലപാടാണ് ശരിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.