മഞ്ചേരി: കൊളത്തൂരിലെ മതപഠന േകന്ദ്രത്തിലെ അന്തേവാസികളായ 11 വിദ്യാര്‍ഥിനികളെ െചെ ൽഡ് വെൽഫെയർ കമ്മിറ്റി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ഒക്ടോബര്‍ ഒമ്പതിന് ഇവരെ വെൽഫെയ ർ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയോടെയാണിത്. ഇവരുടെ രക്ഷിതാക്ക ളിൽനിന്ന് മൊഴിയെടുത്തു. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിന് മതപഠനത്തിനോ പെണ്‍കുട്ടികളെ താമസിപ്പിക്കാനോ ഉള്ള അനുമതിയില്ല. മതപഠനത്തിന് ഒരു വിദ്യാർഥിയിൽനിന്ന് മാസം 5000 രൂപ ഈടാക്കിയിരുന്നു. വിദ്യാർഥികളെ സ്കൂളിൽ വിട്ടിരുന്നില്ല. എല്ലാ വിഷയവും ഒരധ്യാപകനാണ് കൈകാര്യം ചെയ്തിരുന്നത്.
ഒറ്റപ്പാലം, കുറ്റിപ്പുറം, മൈസൂരു, മംഗളൂരു, എറണാകുളം എന്നിവിടങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളാണ് സ്ഥാപനത്തിൽ പഠിച്ചിരുന്നത്. സ്ഥാപനത്തിലെ 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടത്തിപ്പുകാരൻ കോട്ടക്കൽ വലിയപറമ്പ് മുഹമ്മദ് റഫീഖിനെ (34) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ കേന്ദ്രത്തില്‍ അന്വേഷണം നടത്തി.
ഇത്തരമൊരു സ്ഥാപനം നടക്കുന്നത് നാട്ടുകാർക്കുപോലും അറിയില്ലെന്ന് വ്യക്തമായതായി ചൈൽഡ്ലൈൻ പ്രവർത്തകർ പറഞ്ഞു. 18 വിദ്യാര്‍ഥികളാണ് ഇവിടെ ഉണ്ടായിരുന്നത്. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചെന്ന കാരണത്താല്‍ തൃശൂര്‍ സ്വദേശിനികളായ ആറു കുട്ടികളെ മടക്കിയയച്ചെന്നാണ് ലഭിച്ച വിവരം.
12 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളാണ് പഠനം നടത്തിയിരുന്നത്. ഇവർക്ക് ശിശുസംരക്ഷണ യൂനിറ്റിെൻറ നേതൃത്വത്തിൽ കൗൺസലിങ് നൽകി. സമിതി ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ, അംഗങ്ങളായ സി.സി. ദാനദാസ്, കെ.പി. തനൂജ ബീഗം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.