െകാച്ചി: ഇതര മതസ്ഥനെ വിവാഹം ചെയ്തശേഷം മാതാപിതാക്കൾക്കൊപ്പം പോയതിനെത്തുടർന്ന് മതമൗലികവാദ സംഘടനയുടെ ഭീഷണി നേരിടുെന്നന്ന പരാതിയിൽ യുവതിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവ്. കണ്ണൂർ മണ്ടൂർ സ്വദേശിയായ യുവതിക്കും കുടുംബത്തിനും സംരക്ഷണം നൽകാനാണ് സിംഗിൾബെഞ്ച് ഉത്തരവ്. മാതാപിതാക്കൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
24 വയസ്സുള്ള മകൾ ശ്രുതിയെ 2014 മേയ് 16 മുതൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ശ്രുതി മതം മാറി പരിയാരം സ്വദേശി അനീസ് അഹമ്മദിനെ വിവാഹം കഴിച്ചെന്ന് പൊലീസ് റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് ഹരജി തീർപ്പാക്കി. പിന്നീട് ജൂൺ 21ന് ശ്രുതിയെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഹാജരാക്കി. തനിക്ക് മാതാപിതാക്കൾക്കൊപ്പം പോയാൽ മതിയെന്ന് വ്യക്തമാക്കിയ ശ്രുതിയെ കോടതി ഇവർക്കൊപ്പം വിടുകയും ചെയ്തു.
തുടർന്ന്, യുവതി ഭക്ഷണംപോലും കിട്ടാതെ അന്യായ തടങ്കലിലാണെന്ന് ചൂണ്ടിക്കാട്ടി അനീസ് മജിസ്േട്രറ്റ് കോടതിയിൽ ഹരജി നൽകി. ഹരജി പരിഗണിച്ച കോടതി യുവതിക്ക് വേണ്ടി തിരച്ചിൽ വാറൻറ് പുറപ്പെടുവിച്ചു. ഇൗ ഉത്തരവ് റദ്ദാക്കണമെന്നും പൊലീസ് സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ടാണ് പിതാവ് ഹൈകോടതിയെ സമീപിച്ചത്. യുവതി മാതാപിതാക്കൾക്കൊപ്പം പോയതോടെ പോപുലർ ഫ്രണ്ട് പ്രവർത്തകർ ഇവരെയും കുടുംബത്തെയും പലതരത്തിൽ ഭീഷണിപ്പെടുത്തുന്നതായി ഹരജിയിൽ പറയുന്നു.
കോടതിയിൽ ഹാജരാകാൻ പോയപ്പോൾ ഒരു സംഘം ഭീഷണിപ്പെടുത്തി. കുടുംബം ഇപ്പോൾ നാടുവിട്ട് താമസിക്കുകയാണ്. കോടതിയിൽ ഹാജരായ യുവതിയും തനിക്ക് മതസംഘടനയുടെ ഭീഷണിയുള്ളതായി ഹരജിയിൽ വ്യക്തമാക്കി. ഇത്തരം നടപടി കേരളത്തിൽ അനുവദിക്കാനാവില്ലെന്ന് വാക്കാൽ വ്യക്തമാക്കിയ കോടതി സംരക്ഷണത്തിന് ഉത്തരവിടുകയായിരുന്നു. പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകി. കേസ് തുടർന്ന് ഇൗമാസം 25ന് പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.