കൊപ്ര സംഭരണത്തിൽ അഴിമതി: സഹകരണ സ്ഥാപനത്തിൽ വിജിലൻസ് റെയ്ഡ്  

കണ്ണൂർ: കെ.പി.സി.സി നിർവാഹക സമിതി അംഗം സോണി സെബാസ്റ്റ്യൻ പ്രസിഡന്‍റായ സഹകരണ സ്ഥാപനത്തിലും ജീവനക്കാരുടെ വീടുകളിലും വിജിലൻസ് റെയ്ഡ് നടത്തി. കണ്ണൂർ കരുവൻചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലക്കോട് റബർ ആൻഡ് അഗ്രികൾച്ചർ മാർക്കറ്റിങ് സഹകരണ സംഘത്തിലാണ് റെയ്ഡ് നടന്നത്. 

സ്ഥാപനത്തിന്‍റെ സെക്രട്ടറിയും കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമായ ദേവസ്യ പാലപ്പുറം, മറ്റ് ജീവനക്കാർ എന്നിവരുടെ വീടുകളിലും ഒരേസമയം റെയ്ഡ് നടന്നു. കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്ന പരാതിയിലാണ് നടപടി. വിജിലൻസ് കോഴിക്കോട് യൂണിറ്റ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Tags:    
News Summary - copra scam vigilance raid in cooperative society in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.