അഞ്ചാലുംമൂട്: 'കൊറോണയെ വിജയിപ്പിക്കുക' എന്ന ചുമരെഴുത്ത് കണ്ട മതിലില്‍ നിവാസികള്‍ ആദ്യമൊന്നു ഞെട്ടി. പിന്നീട് കൊല്ലം കോർപറേഷൻ, മതിലില്‍ ഡിവിഷനിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കൊറോണ തോമസിന് വേണ്ടിയാണ് ഇൗ ചുമരെഴുെത്തന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്.
സാക്ഷാല്‍ കൊറോണയെ അതിജീവിച്ചയാളുമാണ് ഇൗ കൊറോണ. കോവിഡ് ബാധിച്ച്, പാരിപ്പള്ളി സർക്കാർ മെഡി.കോളജിൽ ചികിത്സയിലിരിക്കെയാണ് ഒക്ടോബറില്‍ മകള്‍ അര്‍പ്പിതക്ക് ജന്മം നല്കിയതും. പേരിലെ വ്യത്യസ്തതയും ഭര്‍ത്താവ് ജിനു സുരേഷ് ആർ.എസ്.എസ് മുൻ മണ്ഡലം കാര്യവാഹായിരുന്നു എന്നതും സ്ഥാനാര്‍ഥി നിർണയത്തില്‍ പങ്കുവഹിച്ചു.
സ്ഥാനാര്‍ഥിയുടെ പേരിലെ കൗതുകം വോട്ടായി മാറുമെന്നാണ് ബി.ജെ.പി കരുതുന്നത്. മതിലില്‍ കാട്ടുവിളയില്‍ തോമസിെൻറയും ഷീബയുടെയും മകളാണ് കൊറോണ തോമസ്. ഇരട്ടക്കുട്ടികളിൽ മകൾക്ക് കൊറോണ എന്നും മകന് കോറല്‍ തോമെസന്നുമാണ് പേരിട്ടത്. കൊറോണ മത്സരരംഗത്തെത്തിയതോടെ മതിലില്‍ ഡിവിഷന് സംസ്ഥാനത്തെ ശ്രദ്ധാകേന്ദ്രമായി മാറി.ജനങ്ങളില്‍നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കൊറോണ പറഞ്ഞു. 2015ലെ െതരഞ്ഞെടുപ്പില്‍ 1307 വോട്ട് നേടി യു.ഡി.എഫിലെ ആര്.എസ്.പി വിജയിച്ച മതിലില്‍ ഡിവിഷനില്‍ 945 വോട്ട് നേടി ബി.ജെ.പി രണ്ടാമെതത്തിയിരുന്നു. കൊറോണയെ ചെറുക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും ശക്തമായ പ്രചാരണങ്ങളുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.